റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേ ഖലകളില്‍ കഴിവ് തെളിയിച്ച 106 പേര്‍ക്കാണ് ബഹുമതി. ഇതില്‍ ആറുപേര്‍ ക്കാ ണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷണ്‍ ലഭിച്ചത്. ഗാന്ധി യന്‍ വി.പി.അപ്പുക്കുട്ടന്‍ പൊതുവാള്‍, ചരിത്രകാരന്‍ സി.ഐ.ഐസക്, കളരി ഗുരുക്കള്‍ എസ്.ആര്‍. ഡി.പ്രസാദ്,കര്‍ഷകന്‍ ചെറുവയല്‍ കെ.രാമന്‍ എന്നീ മലയാളികള്‍ക്കാണ് പത്മശ്രീ പുരസ്‌കാരം
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പരമോന്നത ബഹുമതികള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 106 പേര്‍ക്കാണ് ബഹുമതി. ഇതില്‍ ആറുപേര്‍ക്കാണ് രണ്ടാമ ത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷണ്‍ ലഭിച്ചത്. പത്മ വിഭൂഷണിന് തൊട്ടു താഴെയുള്ള പത്മഭൂഷണ്‍ 9 പേര്‍ക്കും 91 പേര്‍ക്ക് നാലാമത്തെ പരമോന്നത പുരസ്‌കാരമായ പത്മശ്രീയും ലഭിച്ചു.
ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പുറമേ മറ്റു മൂന്ന് പേര്‍ക്ക് കൂടി പത്മശ്രീ ലഭിച്ചത് കേരള ത്തിന് അഭിമാനമായി.വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ മാനിച്ച് സി ഐ ഐസക്ക്, കാര്‍ഷി കരംഗ ത്തെ സംഭാവനകള്‍ മാനിച്ച് ചെറുവയല്‍ കെ രാമന്‍, കായികരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് എസ് ആര്‍ ഡി പ്രസാദ് എന്നി വരാണ് മറ്റു പത്മശ്രീ അവാര്‍ഡ് നേടിയ മലയാളികള്‍.
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ ത്തി, ഗായിക വാണി ജയറാം ഉള്‍പ്പെടെ 15 പേര്‍ക്കാണ് ഇത്തവണ പത്മഭൂഷന്‍ ലഭിച്ചത്. ഒആര്‍എസ് ലായ നി വികസിപ്പിച്ച ദിലീപ് മഹലനാബിസിനാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷണ്‍. മരണാനന്തര ബഹുമതി യായാണ് നല്‍കിയത്. തബല വിദ്വാന്‍ സാക്കിര്‍ ഹുസൈന്‍, കര്‍ണാടക മുന്‍ മു ഖ്യമന്ത്രി എസ്.എം.കൃഷ്ണ, ഇന്തോ അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന്‍ ശ്രിനിവാസ് വര്‍ ധന്‍, ഉത്തര്‍പ്രദേ ശ് മുന്‍മുഖ്യമന്ത്രി മുലായം സിങ് യാദവ് (മരണാനന്തരം), ആര്‍ക്കിടെക്റ്റ് ബാലകൃഷ്ണ ധോഷി (മരണാന ന്തരം) എന്നിവരാണ് പത്മ വിഭൂഷന്‍ നേടിയ മറ്റുള്ളവര്‍.
ആര്‍ആര്‍ആര്‍ സിനിമ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കിയ സംഗീത സംവിധായകന്‍ എം.എം.കീരവാണി, നാഗാലാന്‍ഡിലെ സാമൂഹിക പ്രവര്‍ത്തകന്‍ രാംകുവങ്‌ബെ നുമെ, രത്തന്‍ ചന്ദ്രഖ ര്‍, ഹിരാഭായ് ലോബി, മുനിശ്വര്‍ ചന്ദേര്‍ ദാവര്‍, നാഗാലാന്‍ഡ് മുവാ സുബോങ്, മംഗള കാന്തി റോയി, തുല രാമ ഉപ്റേതി എന്നി വരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.
5 കോടിയോളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ച ഒആര്‍എസ് ലായനിയുടെ കണ്ടുപിടിത്തം തന്നെ യാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കോളറ അടക്കം രോഗങ്ങളെ പ്രതിരോധിക്കു ന്നതില്‍ വലിയ മുന്നേറ്റമാണ് ഈ കണ്ടുപിടിത്തത്തിലൂടെ സാധ്യമായത്. 1971-ലെ ബംഗ്ലാദേശിലെ വിമോ ചനയുദ്ധകാലത്ത് അഭയാര്‍ഥി ക്യാമ്പില്‍ കോളറയും ഡയേറിയയും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെ ര ക്ഷയായത് മഹലനാബിസിന്റെ കണ്ടുപിടുത്തമായിരുന്നു. 2022 ഒക്ടോബര്‍ 16-ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്.











