സംസ്ഥാനത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രളയ സാഹചര്യം നിലനില്‍ക്കുന്നതാ യി കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ട്. മണിമലയാര്‍, അച്ചന്‍കോവിലാര്‍, തൊടുപുഴ എന്നീ നദികളില്‍ ജലനിരപ്പ് ക്രമാ തീതമായ തോതില്‍ ഉയര്‍ന്നിട്ടുണ്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രളയ സാഹചര്യം നിലനില്‍ക്കുന്ന തായി കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട്. മണിമലയാര്‍, അച്ചന്‍കോവി ലാര്‍, തൊടുപുഴ എന്നീ നദികളില്‍ ജലനിരപ്പ് ക്രമാതീതമായ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.
ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകളില്‍ ജലനിരപ്പ് 80 ശതമാനത്തിന് മുകളിലാണ്. തൃശൂര്‍, എറണാകു ളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മുന്നറിയിപ്പുണ്ട്. ഭാരതപുഴ, കരുവന്നൂര്‍, കീ ച്ചേരി, ചാലക്കുടി, പെരിയാര്‍, മീനച്ചല്‍, മണിമല, തൊടുപുഴ, അച്ചന്‍കോവില്‍, പമ്പ എന്നീ നദികളുടെ തീരങ്ങളില്‍ താമസിക്കുന്ന വര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.