കോതമംഗലം പിണ്ടിമന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തി ല്‍ പരിക്കേറ്റ സെക്രട്ടറി കെ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ പണിമുടക്ക് ദിവസം ജോലിക്കെത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമരാനുകൂലികളുടെ ക്രൂരമര്‍ദനം. കോതമംഗലം പിണ്ടിമന ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കാണ് മര്‍ദന മേറ്റത്. മര്‍ദനത്തില്‍ പരിക്കേറ്റ സെക്രട്ടറി കെ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓഫീസ് തുറക്കുന്നതിനായി പഞ്ചായത്തിലേക്ക് എത്തിയതായിരുന്നു മനോജ്. ഓഫീസ് തുറന്ന് അകത്തു ക യറിയതിന് പിന്നാലെ പണിമുടക്കു ദിവസം പഞ്ചായത്ത് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സമരാനുകൂലികള്‍ അകത്തേക്ക് കയറുകയായിരുന്നു.നാല്‍പ്പതിലധികം പേരുടെ സംഘമാണ് ഇവിടേക്ക് എത്തിയത്. മൂക്ക്, തല, ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മനോജിന് ചതവേ റ്റിട്ടുണ്ട്.