കോറോണ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ലഭിച്ച ഗുളിക കഴിച്ച് ഇറോഡ് സ്വദേശിയായ കറുപ്പണ്ണ, ഭാര്യ മല്ലിക, മകള്‍ ദീപ, എന്നിവരാണ് മരിച്ചത്
ചെന്നൈ: കോറോണ പ്രതിരോധ മരുന്നെന്ന വ്യാജേന നല്‍കിയത് കൊടും വിഷം. മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം വീട്ടിലെത്തിയാള്‍ മരുന്നെന്ന വ്യാജേന വിഷം നല്‍കിയ അഞ്ജാതനെ കണ്ടെത്തിയതോടയാണ് കൊലപാതക്കത്തി ന്റെ ചുരുളഴിഞ്ഞത്. 43 കാരനായ കല്യാണ സുന്ദരവും 25കാരന്‍ ശബരിയുമാണ് കൊലപാതക കേസില്‍ അറസ്റ്റിലായത്.
തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. കോറോണ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ലഭിച്ച ഗുളിക കഴിച്ച് ഇറോഡ് സ്വദേശിയായ കറുപ്പണ്ണ, ഭാര്യ മല്ലിക, മകള്‍ ദീപ, എന്നിവരാണ് മരിച്ച ത്. വീട്ടുജോലിക്കാരി കുപ്പമ്മാള്‍ ആശുപത്രിയില്‍ ഗുരുതരമായി തുടരുകയാണ്.കറുപ്പണ്ണയുടെ ക യ്യില്‍ നിന്നും സുന്ദര പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു. 15 ലക്ഷം രൂപയാണ് ഇയാള്‍ വാങ്ങിയത്. എന്നാല്‍ കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ സുന്ദരത്തിന് ആയില്ല. തുടര്‍ന്ന് കറുപ്പണ്ണയേ യും കുടുംബത്തേയും കൊലപ്പെടുത്താന്‍ സുന്ദരം തീരുമാനിക്കുകയായി രുന്നു.
സുന്ദരയുടെ നിര്‍ദ്ദേശപ്രകാരം ശബരിയാണ് ആരോഗ്യ പ്രവര്‍ത്തകനെന്ന വ്യാജേന ഇവര്‍ക്ക് മരു ന്ന് നല്‍കിയത്. തുടര്‍ന്ന് ശബരി കറുപ്പണ്ണയുടെ വീട്ടിലെത്തുകയായിരുന്നു. കുടുംബത്തില്‍ ആര്‍ ക്കെങ്കിലും ചുമയോ പനിയോ ഉണ്ടോയെന്ന് ഇയാള്‍ ചോദിച്ചു. ഇല്ലെന്നായിരുന്നു കുടുംബത്തി ന്റെ മറുപടി. പിന്നാലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനെന്ന് കാട്ടി ഗുളിക നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുളിക കഴിച്ച ഉടന്‍ ഇവര്‍ അബോധാവസ്ഥയിലായി. അയല്‍വാസികള്‍ ഇവരെ കണ്ടെത്തുമ്പോ ഴേക്കും കറുപ്പണ്ണയുടെ ഭാര്യ മല്ലിക മരിച്ചിരുന്നു. കറുപ്പണ്ണയും മകളും ആശുപത്രിയില്‍ ചികിത്സ യില്‍ കഴിയവെയാണ് മരിച്ചത്. അവശനിലയിലായ ഇവരെ അയല്‍വാസികളാണ് ആശുപത്രി യി ല്‍ എത്തിച്ചത്.










