ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മത്സരത്തിന് കാണികള്‍ എത്തു ന്ന സംബന്ധിച്ചുള്ള കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ പ്രസ്താവനയെ വിമര്‍ശി ച്ചുകൊണ്ടാണ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തിയത്
കോഴിക്കോട്: ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ പ്രതികരണവുമായി മുതിര്‍ന്ന സി പിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മത്സരത്തിന് കാണികള്‍ എത്തുന്ന സംബന്ധിച്ചുള്ള കായികമന്ത്രി വി. അബ്ദുറഹ്‌മാന്റെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടാണ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തിയത്. സംസ്ഥാന ത്ത് ഭാവിയില്‍ മികച്ച മത്സരങ്ങള്‍ നടക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്ന സമീപനം നല്ലതല്ലെന്ന് അദ്ദേ ഹം പറഞ്ഞു.കേരളത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്‍പ്പെടെ വരുന്നതില്‍ ഉടക്കുവെക്കുന്ന സമീപന ങ്ങള്‍ സ്വീകരിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
പട്ടിണി കിടക്കുന്നവര്‍ക്ക് കൂടിയുള്ളതാണ് കളി. പട്ടിണി കിടന്നാലും മനുഷ്യന്‍ കളികാണും. കളിയോടു ള്ള ആസക്തി മനുഷ്യന്റെ ഞരമ്പുകളില്‍ ഉള്ളതാണ്. പട്ടിണി കിടക്കുന്നവര്‍ കളി കാണണ്ട എന്ന മന്ത്രി യുടെ പരാമര്‍ശം കാണികള്‍ കുറയാന്‍ കാരണമായിട്ടുണ്ട്. മത്സരം കാണാന്‍ കൂടുതല്‍ ആളുകള്‍ എ ത്താതിരുന്നതിന് ഈ പരാമര്‍ശ വും കാരണമായി എന്നാണ് തനിക്ക് തോന്നിയതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇനി ഇതിന്റെ ഫലമായി അഖിലേന്ത്യാ ടൂര്‍ണ്ണമെന്റുകള്‍ കേരളത്തിലേക്ക് വരില്ല എന്നതാണ് ഉണ്ടാവാന്‍ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘നികുതി 12 ശതമാനമായി വര്‍ധിപ്പിച്ചു. ഇത് കഴിഞ്ഞ തവണ അഞ്ചു ശതമാനമായിരുന്നു. നേരത്തെ കളി കള്‍ക്ക് വിനോദനികുതിയില്‍ ഉദാരമായ സമീപനമുണ്ടായിരുന്നു. കൂടുതല്‍ മത്സരങ്ങള്‍ സംസ്ഥാനത്ത് വരാനായിരുന്നു ഈ ഇളവുള്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ 40,000ത്തോളം പേര്‍ ടിക്കറ്റെടുത്ത് കളി കണ്ടു. ഇത്തവണ 6,000മായി കുറഞ്ഞു. നികുതി വര്‍ധിച്ചിട്ടും ആനുപാതികമായി വരുമാനം സര്‍ക്കാരിന് ലഭിച്ചോ എന്നും പന്ന്യന്‍ രവീന്ദ്രന്‍ ചോദിച്ചു.