ബ്രഹ്മണര്‍ സസ്യാഹാരികളാണെന്നും അതുകൊണ്ട തന്നെ പട്ടര്‍, മട്ടണ്‍ കറി എന്നീ വാക്കുകള്‍ ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പേരില്‍ സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നാണ് ബ്രാഹ്മണ സഭ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്.
തൃശ്ശൂര്‍ : ‘പട്ടരുടെ മട്ടന്‍ കറി’ എന്ന സിനിമയ്ക്കെതിരേ കേരള ബ്രാഹ്മണ സഭ. സിനിമയുടെ പേര് ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്രാഹ്മണ സഭ സെന്‍സര്‍ ബോര്‍ഡിന് കത്തയക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് സിനിമയുടെ പേര് പിന്‍വലിച്ചിട്ടുണ്ട്. സംവിധായകന്‍ അര്‍ജുന്‍ ബാബുവാണ് ഇക്കാര്യം അറിയിച്ചത്.
ബ്രാഹ്മണ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പേരാണ് സിനിമയുടെതെന്നാണ് കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ സെന്‍സര്‍ ബര്‍ഡ് റീജിയണല് ഓഫിസര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. പട്ടര്‍ എന്ന വാക്ക് ബ്രാഹ്മണരെ കളിയാക്കാന്‍ ഉപയോഗിക്കുന്ന പദമാണെന്നും കത്തില്‍ പറയുന്നുണ്ട്. ബ്രഹ്മണര്‍ സസ്യാഹാരികളാണെന്നും അതുകൊണ്ട തന്നെ പട്ടര്‍, മട്ടണ്‍ കറി എന്നീ വാക്കുകള്‍ ബ്രാഹ്മണരെ അപമാനിക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പേരില്‍ സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നാണ് ബ്രാഹ്മണ സഭ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്.