മകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കൊലയാളിയെ വകവരുത്തുന്ന പിതാവിന്റെ പകയുടെ കഥ പറ യുന്ന ‘തീര്‍പ്പ് ‘ ഹ്രസ്വചിത്രം റിലീസായി. കേരളത്തില്‍ ഏറെ വിവാ ദമായ ഒരു കൊലപാതകത്തെ അടി സ്ഥാനമാക്കിയുള്ള ചിത്രമാണ് തീര്‍പ്പ്
കൊച്ചി: സ്വന്തം മകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കൊലയാളിയെ വകവരുത്തു ന്ന പിതാവിന്റെ പകയുടെ കഥ പറയുന്ന ‘തീര്‍പ്പ് ‘ ഹ്രസ്വചിത്രം റിലീ സായി. കേരളത്തി ല്‍ ഏറെ വിവാദമായ ഒരു കൊലപാതകത്തെ അടിസ്ഥാന മാക്കിയുള്ള ചിത്രമാണ് തീര്‍ പ്പ്. സംവിധായകന്‍ പ്രദീ പ് നാരായണനാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെട്ട പ്രതിയെ പിന്തുടര്‍ന്ന് കൊല ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും നമ്മുടെ നിയമവ്യവസ്ഥ യോടും നീതിന്യായരംഗത്തോ ടും ചോദ്യം ചെയ്യുന്നതാണ് ‘തീര്‍പ്പി’ന്റെ ഇതിവൃത്തമെന്ന് സംവിധായകന്‍ പ്രദീപ് നാരായണന്‍ പറഞ്ഞു.തൃശൂര്‍ ജില്ലയിലെ വട ക്കേക്കാട് ഗ്രാമപഞ്ചായത്തിലെ ഞമനേം ങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഞമ നേംങ്ങാട് തിയ്യേ റ്റര്‍ വില്ലേജിന്റെ അമരക്കാരനായ നാരായണന്‍ ആത്രപ്പുള്ളിയാണ് കേന്ദ്രകഥാപാ ത്രത്തെ അവതരി പ്പിക്കുന്നത്. ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും ചലച്ചിത്രങ്ങളിലും ശ്രദ്ധേയമായ വേ ഷം ചെയ്ത നടനാണ് നാരായണന്‍ ആത്രപ്പുള്ളി. പ്രമേയത്തിലെയും അവതരണത്തിലെയും പുതുമ കൊണ്ട് തീര്‍പ്പ് ഏ റെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
അഭിനേതാക്കള്‍: നാരായണന്‍ ആത്രപ്പുള്ളി, രാജേഷ് അടയ്ക്കാ പുത്തൂര്‍, നിഖില്‍,അശ്വന അനില്‍.ബാനര്‍: എഫ് എയ്റ്റ്, സംവിധാനം: പ്രദീപ് നാരായണന്‍, നിര്‍മാണം: അനില്‍ കിഴൂര്‍, കഥ- തിരക്കഥ,സംഭാഷണം: ജയേഷ് മൈനാഗപ്പിള്ളി, ക്യാമറ: തോംസ് ആര്‍ത്താറ്റ്, എഡിറ്റര്‍: സജീഷ് നമ്പൂതിരി, ശബ്ദമിശ്രണം : റിച്ചാര്‍ഡ് അന്തിക്കാട്, പശ്ചാത്തലസംഗീതം: ബിഷോയ് അനിയന്‍, ആര്‍ട്ട് : ഷെബീറലി, പ്രൊഡക്ഷന്‍ മാനേജര്‍ : രഞ്ജിനി അനിലന്‍, ക്യാമറ അസിസ്റ്റന്റ് : വൈഷ്ണവ്.
പി ആര്‍ സുമേരന്‍(പിആര്‍ഒ)
9446190254