നൗഫൽ സൗദിയിലായിരുന്നു മടങ്ങി എത്തിയപ്പോൾ വീടുമില്ല വീട്ടിലെ 11 പേരുമില്ല
ദുരന്ത ഭൂമിയിലെ കണ്ണീർ കാഴ്ചയായി മാറുകയാണ് നൗഫൽ .പ്രവാസിയായ നൗഫലിനു മാതാപിതാക്കളും ഭാര്യയും മക്കളും അടക്കം 11 പേരെയാണ് നഷ്ടമായത് .3മാസം മുൻപാണ് നൗഫൽ ഒമാനിലേയ്ക് പോയത് . അന്ന് യാത്രയയച്ച 3 മക്കളടക്കം ആരും ഇന്നില്ല.
ദുരിതം പെയ്യ്തിറങ്ങിയ രാത്രിയിൽ കളത്തിങ്കൽ വീട്ടിൽ നൗഫലിനു പ്രിയപ്പെട്ടവർ എല്ലാരുമുണ്ടാരുന്ന് അച്ഛനും അമ്മയും നൗഫലിന്റെ ഭാര്യയും 3മക്കളും, കൂടാതെ സഹോദരനും ഭാര്യയും അവരുടെ 3മക്കളും.11പേരെയും ഉരുൾ കവർന്നു .സകലതും നഷ്ട്ടപെട്ടു മുണ്ടക്കയിലേയ്ക് മടങ്ങിയെത്തിയ നൗഫൽ നിസഹായനാരുന്നു.ഇത്രയും കാലം ജീവിച്ച മണ്ണിൽ അയാൾ മാത്രം ഒറ്റയക് ആയി ദുരന്ത വർത്തയറിഞ്ഞു നാട്ടിലെത്തിയ നൗഫലിനു കാണാൻ കഴിഞ്ഞത് ഒരേ ഒരു മുഖം മകളുടെ മാത്രം മുഖം ..