ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യ.മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സ് ജയം.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവ റി ല്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 184 റണ്‍സ്
കൊല്‍ക്കത്ത:ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യ.മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സ് ജയം.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തി ല്‍ നേടിയത് 184 റണ്‍സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 17.2 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്തായി.
51 റണ്‍സ് നേടിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലാണ് ടോപ് സ്‌കോറര്‍. മൂന്നോവറില്‍ ഒന്‍പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേലാണ് ന്യൂസിലന്‍ഡ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. അര്‍ധസെഞ്ചു റി നേടിയ നായകന്‍ രോഹിത് ശര്‍മയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.











