ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാന ത്തി ല്‍ ഒരു കമ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാത്ത വിധത്തിലാണ് പുനഃക്രമീകരിക്കുന്നത്
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് അനുപാതം പുനഃക്രമീകരിക്കാന്‍ മന്ത്രി സഭാ യോഗത്തില്‍ തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജന സംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാത്ത വിധത്തിലാണ് ഇത് പു നഃ ക്രമീകരിക്കുന്നത്.
ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് സ് കോളര്‍ഷിപ്പ് അനുവദിക്കുക. നേരത്തെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് കുറവുകള്‍ വരാത്ത വിധമാണ് പുനഃക്രമീകരിക്കുന്നത്.
സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട അതി ദരിദ്രരെ കണ്ടെത്തു ന്നതിന് തയ്യാറാക്കിയ മാര്‍ഗരേഖ മന്ത്രിസഭാ യോഗം അംഗീകരിച്ചു. നാലര മാസത്തിനുള്ളില്‍ സര്‍ വ്വേ പൂര്‍ത്തിയാക്കും.
ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും വിട്ടുപോയതുമായ പരമദരിദ്രരെ കണ്ടെത്തി അ വര്‍ക്ക് വരുമാനം ആര്‍ജിക്കാനുള്ള പദ്ധതികളും അത് പറ്റാത്തവര്‍ക്ക് ഇന്‍കം ട്രാന്‍സ്ഫര്‍ പദ്ധ തിക ളും മൈക്രോ പ്ലാനുകളിലൂടെ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി ഗ്രാമവി കസ ന കമ്മീഷണറേറ്റിലെ അഡീഷണല്‍ ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ സന്തോഷ് കുമാറിനെ സംസ്ഥാന തല നോഡല്‍ ഓഫീസറായി മന്ത്രിസഭാ യോഗം നിശ്ചയിച്ചു.











