കോട്ടയം : സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.നേമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദിവസങ്ങളായി സജീവമായി നില്‍ക്കുന്നുണ്ട്. നേമത്ത് പല പേരും വരുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറ ഞ്ഞു.കോണ്‍ഗ്രസിന്റെ 81 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുണ്ട്. നിലവില്‍ പുതുപ്പള്ളിയില്‍ നിന്ന് തന്റെ പേരാണ് അംഗീകരിച്ചിരിക്കുന്നത്. വര്‍ഷമായി പുതുപള്ളിയിലെ ജനങ്ങളാണ് തന്നെ നിയമസഭയില്‍ എത്തിച്ചത്. ജനങ്ങളുടെയും പ്രാദേശീക നേതൃത്വത്തിന്റെയും വികാരം മനസിലാക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നേമത്ത് മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാന നേതൃ ത്വവുമായുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നും നേമത്ത് പല പേരും വരുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം പുതുപള്ളിയിലും നേമത്തും മത്സരിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ 81 സീറ്റു കളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുണ്ട്. നിലവില്‍ പുതുപ്പള്ളിയില്‍നിന്ന് തന്റെ പേരാണ് അംഗീക രിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നേമം സീറ്റിനെ ചൊല്ലിയുണ്ടായ വിവാദങ്ങളില്‍ ദേശീയ നേതൃത്വത്തിനോ സംസ്ഥാന നേതൃത്വ ത്തിനോ പങ്കി ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.










