കഴിഞ്ഞ ദിവസം നടന്ന ബിജെപി ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ ആയിരുന്നു വിമര്‍ശനം
തിരുവനന്തപുരം: നേതാക്കള്‍ ഹെലികോപ്ടറി കറങ്ങിയപ്പോള്‍ ബൂത്ത്തല വോട്ടുകള്‍ ഒലിച്ചു പോയെന്നും അതു തടയാന്‍ ശ്രമമുണ്ടായില്ലെന്ന് ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗ ത്തില്‍ വിമര്‍ശനം. ഹെലികോപ്റ്ററില്‍ കറങ്ങാന്‍ പണം പൊടിപൊടിച്ചെങ്കിലും ബൂത്തുകളില്‍ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം ചുരുക്കിയതും തിരിച്ചടിയായി. പ്രവര്‍ത്തകരെ ഏ കോപിപ്പിക്കാനും സംവിധാനമുണ്ടായില്ലെന്നും നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ ആയിരുന്നു വിമര്‍ശനം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്ന് കോപ്റ്ററുകളാണ് കേരളത്തിലേക്ക് ബിജെപി വാടക യ്‌ക്കെടുത്തത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേരള ത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ച കേന്ദ്രമന്ത്രി വി മുരളീധരനും പിന്നെ കേരളത്തിലെത്തുന്ന കേന്ദ്രനേതാക്കള്‍ക്കും വേണ്ടിയായിരുന്നു ഇവ.
ബൂത്ത്തല ചുമതല ബിജെപി നേതാവിനും സ്ഥലത്തെ ആര്‍എസ്എസ് ചുമതലയു ള്ളയാള്‍ ക്കുമായിരുന്നു. ബിജെപി നേതാക്കള്‍ക്ക് പുറമേ ആര്‍എസ്എസ് സംയോജകരും ബൂത്ത് തല ത്തില്‍ വരെ നിയമിക്കപ്പെട്ടു. എന്നിട്ടും വോട്ട് ചോര്‍ന്നുവെന്നതാണ് ബിജെപിയെ ഞെട്ടിച്ചിരി ക്കുന്നത്.










