ടെലിവിഷനില്‍ നിങ്ങള്‍ കേട്ട കോള്‍ഗേറ്റിന്റെയും ഹീറോ ഹോണ്ടയുടേയും നെരൊലാക് പെയിന്റേയും പെപ്‌സിയുടേയും എന്നു വേണ്ട എണ്ണിയാലൊടുങ്ങാത്ത പരസ്യ ഗാനങ്ങള്‍ കെകെയുടെ സ്വന്തം.
പരസ്യഗാനങ്ങള്‍ അഥവാ ജിംഗിള്‍സ് മുപ്പതു സെക്കന്‍ഡില്‍ ദൃശ്യവും ശബ്ദവും ഇഴചേര്‍ന്ന ബ്രാന്‍ഡ് ക്യാപ്‌സുളുകളാണ്. ഇതില്‍ ദൃശ്യത്തിനൊപ്പമാണ് ശബ്ദത്തിന്റെ സാന്നിദ്ധ്യവും. ശബ്ദം മിക്കവാറും ഇമ്പമാര്‍ന്ന ഒരു ഗാനമാകാം. പരസ്യവാചകങ്ങളാകാം.
എന്നാല്‍, ഒട്ടുമിക്ക ബ്രാന്‍ഡുകളും പരസ്യത്തില്‍ ഗാനം ഉള്‍പ്പെടുത്താനാണ് ശ്രദ്ധിക്കുക. കാരണം ഇമ്പമാര്‍ന്ന ഒരു ഗാനം കേള്‍ക്കുന്നവരുടെ മനസ്സിലേക്ക് നേരിട്ട് പ്രവേശിക്കാവുന്ന ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണ് എന്നതു തന്നെ.
ഇക്കാരണത്താല്‍ പരസ്യഗാനത്തിന് നല്ലൊരു ഈണം ഉണ്ടായാല്‍ മാത്രം പോരാ. കേള്‍ക്കാന്‍ ഇമ്പമുള്ള മധുരവും ആകര്‍ഷണീയവുമായ ഒരു ശബ്ദവും വേണം.
Krishnakumar Kunnath, 53, popularly known as KK, died while performing a concert on Nazrul Manch, Kolkata on 31st May 2022.💔
KK sang 3,500 jingles before breaking into Bollywood. 😔
May God rest his soul. 💐#RIPKK #RIPLegend Not KK pic.twitter.com/CVjbBOboDx
— Vanky🌊🥂🍾🍷 (@Lokendra_Pal_) June 1, 2022
കൃഷ്ണകുമാര്‍ കുന്നത്ത് അഥവാ കെ കെ എന്ന ഗായകന്‍ പരസ്യഗാനങ്ങളിലേക്ക് എത്തിപ്പെട്ടത് ഇങ്ങിനെയാണ്. ഡെല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന മലയാളിപ്പയ്യന്‍ ആദ്യ ജിംഗിള്‍ പാടിയതിനു ശേഷം പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളുടേയെല്ലാം ടെലിവിഷന്‍ പരസ്യഗാനത്തിന് ശബ്ദമായി കെ കെ എന്ന രണ്ടക്ഷരം മാറി.
കൃഷ്ണകുമാര്‍ കുന്നത്ത് എന്ന പേരൊക്കെ ഉത്തരേന്ത്യക്കാര്‍ക്ക് പറയാന്‍ വളരെ വിഷമം പിടിച്ചതായിരുന്നു. ഇങ്ങിനെയാണ് കെകെ എന്ന രണ്ടക്ഷരത്തിലേക്ക് ഈ മാന്ത്രിക സ്വരത്തിന്റെ ഉടമ മാറിയത്.
മുവ്വായിരത്തോളം പരസ്യഗാനങ്ങളാണ് കെകെ പാടിയത്. ബോളിവുഡിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ ഈ മാധുര്യമേറുന്ന ശബ്ദത്തിന്റെ ഉടമയ്ക്ക് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല,
പരസ്യ ഗാനങ്ങള്‍ ആദ്യകാലത്ത് ചിട്ടപ്പെടുത്തിയ ഏ ആര്‍ റഹ്‌മാന്‍ മുതലുള്ള സംഗീത സംവിധായകര്‍ സെക്കന്‍ഡുകള്‍ മാത്രം നീളുന്ന തങ്ങളുടെ പരസ്യ ഗാനങ്ങള്‍ കെ കെ യെ വിശ്വസിച്ച് ഏല്‍പ്പിച്ചു.
പതിനൊന്ന് ഭാഷകളിലായി 3500 പരസ്യ ഗാനങ്ങളാണ് കെകെയുടെ പേരിലുള്ളത്.
കുട്ടിക്കാലത്ത് ഡോക്ടറാകണമെന്ന് ആഗ്രഹിച്ച കെ കെ പിന്നീട് ഡെല്‍ഹിയില്‍ നിന്നും ബോളിവുഡിന്റെ ഹൃദയ ഭൂമികയായ മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു.
പരസ്യഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കെകെയുടെ ആദ്യ ബോളിവുഡ് ഗാനം മാച്ചിസ് എന്ന ചിത്രത്തിലെ ഛോഡ് ആയേ ഹം എന്ന ഗാനമാണ്. എന്നാല്‍, ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിലെ തടപ് തടപ് എന്ന ഗാനമാണ് വമ്പന്‍ ഹിറ്റായാത്. ജംങ്കാര്‍ബീറ്റ്‌സ് എന്ന ചിത്രത്തിലെ തൂ ആഷിഖി ഹേ എന്ന ഗാനത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചു.
ഇറ്റ്‌സ് ദ ടൈം ടും ഡിസ്‌കോ (കല്‍ ഹോ നാ ഹൊ) തു ഹി മേരി ഷബ് ഹെ (ഗ്യാംഗ്സ്റ്റര്‍- എ ലവ് സ്റ്റൊറി )ഖുദാ ജാനേ ( ബച്‌നാ എയ് ഹസീനോ) തുടങ്ങിയ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായി മാറി.
കഴിഞ്ഞഇരുപതു വര്‍ഷമായി കെ കെ എന്ന ഈ മലയാളി ഗായകന്‍ ബോളിവുഡില്‍ അരങ്ങു തകര്‍ക്കുമ്പോഴും മാതൃഭാഷയായ മലയാളത്തില്‍ അവസരങ്ങളൊന്നും ലഭിച്ചില്ലെന്നതും ഖേദകരമായി അവശേഷിക്കുന്നു.
പുതിയ മുഖത്തില്‍ ആലപിച്ച രഹസ്യമായി എന്ന ഗാനം കെകെ യുടെ ശബ്ദത്തില്‍ പിറന്ന മലയാള ഗാനമാണ്. എന്നാല്‍, ഈ ഗാനം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.
അമ്പത്തിമൂന്നാം വയസ്സില്‍ സംഗീത പരിപാടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട് വേദിവിട്ട് പോയ കെ കെ അധികം താമസിയാതെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തെ പുല്‍കുകയായിരുന്നു.


















