സംഭവത്തില്‍ കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചതായി മുംബൈ പോലീസ് കമ്മീഷണര്‍ അറിയിച്ചു.കഴിഞ്ഞ ഫെബ്രുവരിയിലാണ് കുന്ദ്രയ്ക്കെതിരെ മും ബൈ പൊ ലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്
മുംബൈ : ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. അശ്ലീല ചിത്രങ്ങള്‍ നി ര്‍മ്മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത സംഭവത്തിലാണ് വ്യവസായി രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്‌ത്. മുംബൈ പൊലീസ് ക്രൈംബ്രാഞ്ചിന്റേതാണ് നടപടി.
അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് കുന്ദ്ര ആപ്പുകള്‍ വഴി വിതരണം ചെയ്തിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് അറസ്റ്റ്. സംഭവത്തില്‍ കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചതായി മും ബൈ പോലീസ് കമ്മീഷണര്‍ അറിയിച്ചു.കഴിഞ്ഞ ഫെബ്രുവരിയിലാണ് കുന്ദ്രയ്ക്കെതിരെ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ കുന്ദ്രയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ യായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
രാജ് കുന്ദ്രയ്ക്ക് പുറമേ 11 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 34, 292, 293 എന്നീ വകുപ്പുകള്‍ പ്ര കാരവും ഐടി നിയമപ്രകാരവുമാണ് കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം കുന്ദ്രയെ പൊലീസ് ഇന്ന് പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാക്കും.
രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെയും വിവാദത്തില്‍ പെട്ടിരുന്നു.
അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് രാജ് കുന്ദ്ര ആരോപിച്ചു. 2004 ല്‍ സക്‌സസ് മാസിക പുറത്ത് വിട്ട ബ്രിട്ടിഷ് ഏഷ്യന്‍ ധനികരുടെ പട്ടികയില്‍ 198 -ാം സ്ഥാനത്തായിരുന്നു രാജ് കുന്ദ്ര