English हिंदी

Blog

neet exam

എംബിബിഎസ് പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 

ദുബായ് :  നീറ്റ് (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റി) നുള്ള ഒരുക്കങ്ങള്‍ ഗള്‍ഫിലെ പരീക്ഷ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി. ഞായറാഴ്ചയാണ് നീറ്റ് പരീക്ഷ നടക്കുന്നത്.

യുഎഇയില്‍ ഇക്കുറി മൂന്നു കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലാണ് നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങളുള്ളത്.

അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, ദുബായ് ഇന്ത്യന്‍ സ്‌കൂള്‍, ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവടങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുക.

കഴിഞ്ഞ വര്‍ഷം ആദ്യമായി യുഎഇയില്‍ നീറ്റ് പരീക്ഷ നടന്നപ്പോള്‍ ദുബായിയില്‍ മാത്രമായിരുന്നു കേന്ദ്രം.

യുഎഇയ്‌ക്കൊപ്പം ഒമാന്‍, കുവൈത്ത്, ഖത്തര്‍. ബഹ്‌റൈന്‍, സൗദി ആറേബ്യ. എന്നിവടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ട്.

ഒമാനില്‍ മസ്‌കത്ത്, ബഹ്‌റൈനില്‍ മനാമ, സൗദി അറേബ്യയില്‍ റിയാദ്, ഖത്തറില്‍ ദോഹ, കുവൈത്തില്‍ കുവൈത്ത് സിറ്റി എന്നിവടങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്.

17 ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മൂതല്‍ അഞ്ചര വരെയാണ് ഇന്ത്യയില്‍ നീറ്റ് നടക്കുന്നത്. യുഎഇയില്‍ 12.30 മുതല്‍ 3.50 വരെയാണ് പരീക്ഷാ സമയം. ഇന്ത്യന്‍ സമയത്തിന് ആനുപാതികമായ പ്രാദേശിക സമയങ്ങളിലാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ നടക്കുന്നത്.

യുഎഇയില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം.