മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.05അടി പിന്നിട്ടതോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കു കയാണ്
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.05അടി പിന്നിട്ടതോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. അണ ക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറ ന്നത്. 142 അടിയാണ് മുല്ലപ്പെരി യാറിന്റെ പരമാവധി സംഭരണ ശേഷി.
ഇടുക്കി അണക്കെട്ടിലും ഇലനിരപ്പ് ഉയര്‍ന്നു. 2399.82 അടിയാണ് നിലവിലെ ജലനിരപ്പ്.വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്.കേരളത്തില്‍ ഇന്നും മഴ തുടരുമെ ന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്ന റിയിപ്പ്. തമിഴ്‌നാടിന് മുകളിലായുള്ള ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാ ണ് സാധ്യത. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. എവിടെ യും യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.