നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്തിന്റെയും പൗരന്‍മാരുടെയും സുരക്ഷയെ യും സ്വാതന്ത്രത്തെയും ബാധിക്കുന്ന ഗുരുതരവിഷയമെന്ന് സുപ്രീംകോടതി. സമ്മര്‍ദ്ദം ചെലുത്തിയും ബലംപ്രയോഗിച്ചുമുള്ള മതംമാറ്റങ്ങള്‍ വളരെ അപകടരമാണ്
ന്യൂഡല്‍ഹി : നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്തിന്റെയും പൗരന്‍മാരുടെയും സുരക്ഷയെ യും സ്വാതന്ത്രത്തെയും ബാധിക്കുന്ന ഗുരുതരവിഷയമെന്ന് സുപ്രീംകോടതി. ‘സമ്മര്‍ദ്ദം ചെലുത്തി യും ബലംപ്രയോഗിച്ചുമുള്ള മതംമാറ്റങ്ങള്‍ വളരെ അപകടരമാണ്. എല്ലാവര്‍ക്കും സ്വന്തം മതത്തി ല്‍ വിശ്വസിക്കാനുള്ള അവകാശമുണ്ട്’- ജസ്റ്റിസുമാരായ എം ആര്‍ ഷാ,ഹിമാകോഹ്ലി എന്നിവര്‍ അം ഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
നിര്‍ബന്ധിത മതംമാറ്റങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേ താവ് അശ്വിനി ഉപാദ്ധ്യായ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി നിരീക്ഷണം. ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഈ മാസം 28ന് കോടതി കേസ് വീണ്ടും പരിഗണി ക്കും. രാജ്യത്തുടനീളം ബലവും സമ്മര്‍ദ്ദവും ചെലു ത്തിയുള്ള മതംമാറ്റങ്ങള്‍ വ്യാപകമാണെന്നും അത് തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാ ണെന്നും അശ്വിനി ഉപാദ്ധ്യായ ആരോപിച്ചു.