‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും’, എന്ന തലക്കെട്ടോടെ അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ചിത്ര സഹിതം ട്രോള്‍ രൂപത്തിലാണ് ക്ലബ്ബ് ഹൗസിലേക്കുള്ള വരവ് മലയാളികളെ പൊലീസ് അറിയിച്ചിരിക്കുന്നത്
തിരുവനന്തപുരം : ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസിലും സാന്നിധ്യം അറി യിച്ച് കേരള പൊലീസ്. ക്ലബ് ഹൗസ് അ ക്കൗണ്ട് എടുത്ത കാര്യം ഫെയ്‌സ് സ്ബുക്ക് പേജിലൂടെയും കേരള പൊലീസ് അറിയിച്ചിട്ടുണ്ട്. നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകുമെന്നും എല്ലാ വരും ഒപ്പം കൂടിക്കോയെന്നും പൊലീസ് പറയുന്നു. കെപിഎസ്എം സെല്‍ എന്ന യൂസര്‍ ഐ ഡി യിലാണ് കേരള പോലീസ് പുതിയ അക്കൗണ്ട് ആരംഭിച്ചത്.
അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ചിത്ര സഹിതം ട്രോള്‍ രൂപത്തിലാണ് ക്ലബ്ബ് ഹൗസിലേക്കു ള്ള വരവ് മലയാളികളെ പോലീസ് അറിയിച്ചിരിക്കുന്നത്. ക്ലബ്ബ് ഹൗസിലെ വ്യാജ ഐ ഡികള്‍ സംബ ന്ധിച്ച് നിരവധി പ്രമുഖര്‍ പരാതികളുമായി വന്നതോടെയാണ് ക്ലബ് ഹൗസിലും ‘പട്രോളിങ്’ നടത്താ ന്‍ പോലീസ് തീരുമാനിച്ചത്.
നിരവധി ചര്‍ച്ചകള്‍ നടക്കുന്ന ക്ലബ് ഹൗസിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയെ ഉപയോഗപ്പെടു ത്താനാണ് പൊലീസിന്റെ നീക്കം. പ്ലാറ്റ് ഫോം ഉപ യോഗിച്ച് സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോയെന്നും കേരള പൊലീസ് സൈബര്‍ വിഭാഗം നിരീക്ഷിക്കും. ക്ലബ്ബ് ഹൗസിലെ വ്യാജ ഐഡികള്‍ സംബന്ധിച്ച് നിരവധി പ്രമുഖര്‍ പരാതികളുമായി വന്നതോടെയാണ് ക്ലബ് ഹൗസിലും ‘പട്രോളിങ്’ നടത്താന്‍ പോലീസ് തീരുമാനി ച്ചത്.
ക്ലബ് ഹൗസില്‍ തങ്ങളുടെ വ്യാജ ഐഡികള്‍ ഉണ്ടാക്കിയതായി നിരവധി സിനിമ താരങ്ങള്‍ പരാ തിപ്പെട്ടിരുന്നു. ക്ലബ് ഹൗസ് തുടങ്ങി അധികം വൈകാതെ തന്നെ സിനിമാ താരങ്ങളായ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്, നിവിന്‍ പോളി, ആസിഫ് അലി, സാനിയ എന്നിവര്‍ വ്യാജ ഐഡികള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.
കഴിഞ്ഞ മാസം ആന്‍ഡ്രോയ്ഡിലും ക്ലബ് ഹൗസ് എത്തിയതോടെയാണ് സ്വീകാര്യത വര്‍ധിച്ചത്. കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഇന്‍വൈറ്റ് സംവിധാനം ഒഴിവാക്കാനാണ് ആപ്പ് അധി കൃതര്‍ ആലോചിക്കുന്നത്. നിലവില്‍ 20 ലക്ഷം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളും 400 കോടി ഡോ ളര്‍ മൂല്യമാണ് ആപ്പിനുള്ളത്.