അനില്‍ ദേശ്മുഖിനെതിരെ മുംബൈ മുന്‍ പൊലീസ് മേധാവി പരംബീര്‍ സിങ് നടത്തിയ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് മുംബൈ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി
മുബൈ: അഴിമതിയാരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാ വുമായ അനില്‍ ദേശ്മുഖ് രാജിവച്ചു. അനില്‍ ദേശ്മുഖിനെതിരെ മുംബൈ മുന്‍ പൊലീസ് മേധാവി പരംബീര്‍ സിങാണ് ആഴിമതി ആരോപണം ഉന്നയിച്ചത്. ആരോപണം സിബിഐ അന്വേഷി ക്കണമെന്ന് മുബൈ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി. 15 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രിക്കെതിരെയുള്ള ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി നടപടി.
നിയമനത്തിലും സ്ഥലംമാറ്റത്തിലും ആഭ്യന്തരമന്ത്രി കൈക്കൂലി വാങ്ങിയെന്നായിരുന്നു മുന്‍ പൊ ലീസ് മേധാവിയുടെ ആരോപണം. മുകേഷ് അംബാനിക്കെതിരെയുള്ള ഭീഷണിക്കേസില്‍ അറസ്റ്റി ലായ പൊലീസ് ഓഫിസര്‍ സച്ചിന്‍ വസെയോട് പ്രതിമാസം 100 കോടി പിരിച്ചു നല്‍കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നാണ് പരംബീര്‍ സിങിന്റെ ആരോപണം. അഴിമതി ആരോപണം സംബ ന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആരോപണം അനില്‍ ദേശ്മു ഖ് തള്ളിയിരുന്നു.