തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിലവില്‍ നടപ്പാക്കി വരുന്ന എ,ബി,സി,ഡി അടിസ്ഥാനമാ ക്കി കോവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിലവില്‍ നടപ്പാക്കി വരുന്ന എ,ബി,സി,ഡി അടിസ്ഥാനമാക്കി കോവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അഞ്ചില്‍ താഴെ ടി പി ആര്‍ ഉള്ള 75 തദ്ദേശ ഭരണ സ്ഥാപനങ്ങളും അഞ്ചു മുതല്‍ പത്ത് വരെ യു ള്ള 391 എണ്ണവും പത്ത് മുതല്‍ 15 വരെയുള്ള 364 എണ്ണവും 15 ശതമാനത്തില്‍ കൂടുതല്‍ ടി.പി. ആര്‍ ഉള്ള 204 തദ്ദേശ ഭരണസ്ഥാപനങ്ങളുമാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാറ്റഗറി എ,ബി,സി വിഭാഗങ്ങളില്‍ പ്രവര്‍ത്തനാനുമതിയുള്ള കടകളും സ്ഥാപനങ്ങളും രാത്രി 8 മ ണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദി ക്കും. ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയു ള്ള ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. ഇലക്ട്രോണിക്‌സ് കടകള്‍ കൂടു തല്‍ ദിവസങ്ങളില്‍ തുറക്കാന്‍ അനുവദിക്കും. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട പ്രദേശ ങ്ങളില്‍ മൈക്രോ കണ്ടെയ്‌ന്മെന്റ് സോണ്‍ പ്രഖ്യാപിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി.
ടി പി ആര്‍ കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മെഗാ ടെസ്റ്റിങ് ഡ്രൈവ് നട ത്തും. ഇതിന്റെ ഭാഗമായി വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിലായി രണ്ടരലക്ഷം പരിശോധനകള്‍ കൂടുതലായി നടത്തും. വാര്‍ഡ്തല സമിതിക്കൊപ്പം വാര്‍ഡ്തല റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവ ര്‍ ത്തനവും ശക്തിപ്പെടുത്തും. സമ്പര്‍ക്കാന്വേഷണവും ടെസ്റ്റിങും ഉള്‍പ്പെടെ ജില്ലാതലത്തില്‍ കോ വിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
രണ്ടാം ഡോസ് വാക്‌സിനേഷന്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കൃത്യസമയ ത്ത് രണ്ടാമത്തെ ഡോസ് നല്‍കാന്‍ ശ്രദ്ധി ക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കനുസൃതമായി ആദ്യ ഡോ സ് വാക്‌സിന്‍ ആളുകളില്‍ എത്തിക്കാന്‍ ദ്രുതഗതിയിലുള്ള നടപടികളും കൈക്കൊള്ളും. സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും സ്വകാര്യ ആശുപത്രികള്‍ മുഖേന വാക്‌സിന്‍ സൗജന്യമായി നല്‍കാ ന്‍ മുന്നോട്ടു വരുന്നുണ്ട്. ഇക്കാര്യം നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കും.