മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ ആടുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു. പ്രദേശത്തെ വവ്വാലുകളില്‍നിന്നും കാട്ടുപന്നികള്‍ ഉണ്ടെങ്കില്‍ അവയില്‍നിന്നും സാംപിളുകള്‍ ശേഖരിക്കും
കോഴിക്കോട് : നിപ ബാധിച്ച് മരിച്ച 12 കാരന്‍ മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെ ത്താന്‍ ആരോഗ്യ വകുപ്പ് തീവ്രശ്രമം തുടങ്ങി. സമ്പര്‍ക്കപ്പട്ടികയിലുള്ള എട്ടു പേര്‍ക്കു പനിയും മറ്റ് അസ്വസ്ഥകളും അനുഭവപ്പെടുന്നു. ഇവര്‍ ഉള്‍പ്പെടെ 32 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ മ്പര്‍ക്കപ്പട്ടികയില്‍ 63 പേരെക്കൂടി ഉള്‍പ്പെടുത്തി. ആകെ 251 പേരാണ് പട്ടികയില്‍ ഉള്ളത്. ഇതില്‍ 32 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്.
മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ ആടുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു.പ്രദേശത്തെ വ വ്വാലുകളില്‍നിന്നും കാട്ടുപന്നികള്‍ ഉണ്ടെങ്കില്‍ അവയില്‍നിന്നും സാംപിളുകള്‍ ശേഖരിക്കും. ഇവ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. ഇന്നലെ കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍പ്പെട്ട 20 പേരെയാണ് ആശുപത്രിയി ലേക്ക് മാറ്റിയിരുന്നത്.












