കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡ്. തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ എന്ന ആഹ്വാനവുമായാണ് ബോര്‍ഡ് സ്ഥാ പിച്ചിരിക്കുന്നത്.
തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ടു ചെയ്യാന്‍ ആ ഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡ്. തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ എന്ന ആഹ്വാനവുമായാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്ു കൊണ്ടുള്ള ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് കേരളത്തിലെ മുതി ര്‍ന്ന നേതാക്കള്‍ക്കു തിരിച്ചടിയായി.
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍, ഹൈക്കമാന്റിന്റെ രഹസ്യ പിന്‍തുണയുള്ള മല്ലികാര്‍ ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ ഖാര്‍ ഗോക്കായി പ്രചാരണ പരിപാടികളിലും പങ്കെടുത്തു. തരൂരിനായി പതിനഞ്ചോളം നേതാക്കള്‍ മാത്ര മാണു പരസ്യമയാി രംഗത്തുവന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ തരൂരിനു പിന്‍തു ണ വര്‍ധിക്കുന്നതിന്റെ സൂചനയാണ് തരൂരിനെതിരായ പ്രചാരണ ബോര്‍ഡ് എന്നാണു കരുതുന്നത്.
ശശി തരൂരിനായി കോട്ടയം ഇരാറ്റുപേട്ടയിലും ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.കഴിഞ്ഞ ദിവ സം കൊല്ലത്തും ഇത്തരം ബോര്‍ഡുകള്‍ വന്നിരുന്നു. നാല് നാള്‍ കൂടിയാണ് ഇനി കോണ്‍ഗ്രസ് അ ധ്യക്ഷ തെരഞ്ഞെടുപ്പിനുള്ളത്.