സംസ്ഥാനത്ത് ഇന്ധനവില നാളെയും കൂടും. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും കൂടും. എട്ടുദിവസത്തിനുള്ളലില്‍ വര്‍ധിപ്പിച്ചത് ആറ് രൂപയോളമാണ്. കഴിഞ്ഞ ദിവസവും എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നു
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില നാളെയും കൂടും. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസ യും കൂടും. എട്ടുദിവസത്തിനുള്ളലില്‍ വര്‍ധിപ്പിച്ചത് ആറ് രൂപയോളമാണ്.കഴിഞ്ഞ ദിവസവും എണ്ണക മ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നു. മാര്‍ച്ച് 22, 23, 25,27 തീയതികളിലാണ് ഇതിന് മുമ്പ് എണ്ണവില കൂട്ടി യത്.
137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് എണ്ണകമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചത്. വരും ദിവ സങ്ങളിലും നഷ്ടം നികത്താന്‍ എണ്ണകമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്തുമെന്നാണ് പ്രതീക്ഷി ക്കുന്നത്.
2021 നവംബറിനും 2022 മാര്‍ച്ചിനും ഇടയില്‍ ഇന്ധനവില വര്‍ധിപ്പിക്കാത്തതിനാല്‍ ഐഒസി, ബിപിസി എല്‍, എച്ച്പിസിഎല്‍ എന്നീ കമ്പനികള്‍ക്ക് 19,000 കോടിയുടെ നഷ്ടമുണ്ടാവുമെന്ന് റേറ്റിങ് ഏജന്‍സി യായ മൂഡീസ് പ്രവചിച്ചിരുന്നു.ക്രൂഡോയിലിന്റെ വിലയില്‍ നേരിയ വര്‍ധന അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തി.











