ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാ കുളം, മലപ്പുറം ജില്ലകളിലാണ് തിങ്കള്‍ മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടു ത്തിയിരിക്കുന്നത്
തിരുവനന്തപുരം: കോവിഡ് അതിരൂക്ഷ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ പ്രഖ്യാ പിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ട്രിപ്പിള്‍ ലോക്ക്‌ഡൌണ്‍ സംബ ന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് തിങ്കള്‍ മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മറ്റ് ജില്ലകളില്‍ നിലവിലുള്ള പൊതു നിയന്ത്രണങ്ങള്‍ അതേപടി തുടരും. സംസ്ഥാനത്ത് നാളെ അവസാനിക്കേണ്ട ലോക്ക്‌ഡൌണ്‍ മെയ് 23 വരെയാണ് നീട്ടിയിരിക്കുന്നത്. കോവിഡ് കേസുകളില്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ കേസുകളുള്ള ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡ് ഒന്നാംഘട്ടത്തില്‍ കാസര്‍കോട് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍വരും. കുറഞ്ഞ സമയത്തേക്ക് മാത്രമാകും കടകള്‍ തുറക്കുക. പൊലീസ് പാസ് എടുത്തത് കൊണ്ട് മാത്രം എല്ലാ വിഭാഗങ്ങള്‍ക്കും പുറത്തിറങ്ങാനാകില്ല. ഏറ്റവും അവശ്യവിഭാഗങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദം ഉണ്ടാകൂ. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ടാകും. പൊതുഇളവുകള്‍ ഇല്ലാതെ യാകും. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സമയം കുറയ്ക്കും. പൊലീസ് പാസ് അനുവദിക്കുന്നതും കുറയും. അവശ്യവിഭാഗങ്ങള്‍ക്ക് മാത്രമാകും പ്രവര്‍ത്തന അനുമതി.
സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ നീക്കമെന്നാണ് ആവശ്യം ഉയര്‍ന്നത്. 20 ന് ശേഷമുള്ള സ്ഥിതി വിലയിരുത്തിയാകും തുടര്‍തീരുമാനം