സ്വന്തം സംരംഭമുണ്ടായിരുന്ന വ്യക്തി സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതക്കയത്തിലായി, ഒടുവില്‍ സാമൂഹ്യ സേവകര്‍ ഇടപെട്ട് നാട്ടിലേക്ക് പോകാനുള്ള ഒരുക്കളാരംഭിച്ചെങ്കിലും
ദുബായ് : തിരുവനന്തപുരം സ്വദേശിയായ പ്രവാസി സംരംഭകന്‍ ബിസിനസും നഷ്ടപ്പെട്ടും കടം കയറിയും രോഗ ദുരിതത്തില്‍പ്പെട്ടും യാതനകള്‍ താണ്ടി ഒടുവില്‍ നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ മരണത്തിന് കീഴടങ്ങി.
തിരുവനന്തപുരം അഞ്ചു തെങ്ങ് സ്വദേശി ഷാജി രമേശാണ് (55) ഈ ഹതഭാഗ്യനായ പ്രവാസി.
നാട്ടിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്നിടെയാണ് ഷാജി രമേശന്റെ മരണം.
സുഹൃത്തുക്കളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും ഇടപെടല്‍ മൂലം ഷാജി രമേശിനെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു.
2000 ലാണ് ഷാജി രമേശ് യുഎഇയിലെത്തിയത്. ബികോം ബിരുദധാരിയായിരുന്ന ഷാജി സെയില്‍സ്മാനായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. താമസിയാതെ ഇന്റീരിയര്‍ ഡെക്കറേഷന്‍ കമ്പനി തുടങ്ങി.
എന്നാല്‍, ബിസിനസില്‍ കൂടെ കൂടിയവരില്‍ ചിലര്‍ ഇദ്ദേഹത്തെ വഞ്ചിക്കുകയാരിരുന്നു. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വന്‍ തുക വായ്പ എടുത്ത ഇദ്ദേഹത്തിന് പിന്നീട് കടത്തിന് മേല്‍ കടം കയറുകയായിരുന്നു.
ഇതിന്നിടെ, പണം തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഇദ്ദേഹത്തിനെതിരെ ബാങ്ക് പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് കുറച്ചു നാള്‍ ജയിലിലും കിടക്കേണ്ടി വന്നു.
കൂടെനിന്നവര്‍ പറ്റിച്ചതില്‍ മനം നൊന്താണ് ഷാജി രമേശിന് വിഷാദ രോഗം പിടിപ്പെട്ടത്. തുടര്‍ന്ന് മസ്തിഷ്‌കാഘാതം ഉണ്ടായി.
വിശദമായ പരിശോധനയില്‍ ഇദ്ദേഹത്തിന് ബ്രയിന്‍ ട്യൂമറാണെന്നാണ് നിര്‍ണയിച്ചത്.
വീസയും പാസ്‌പോര്‍ട്ടും കാലാവധി നിലയിലായതിനാല്‍ ഇദ്ദേഹത്തെ ചികിത്സിക്കുക ബുദ്ധിമുട്ടിലായി. പിന്നീട് സന്നദ്ധ സംഘടകനകളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് ചികിത്സ ലഭ്യമായത്.
എന്നാല്‍, നാട്ടിലേക്ക് കൊണ്ടുപോയി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിന്നിടെയാണ് ഷാജി രമേശന്‍ മരണടമടയുന്നത്.
പൂനെയില്‍ സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. വിമുക്ത ഭടനായിരുന്ന ദാമോദരന്റെയും സരസമ്മയുടെയും മകനായ ഷാജി രമേശന്‍ അവിവാഹിതനായിരുന്നില്ല.