കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് എന്‍ഐഎ കോടതി. അതേസമയം മൂന്നുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുഹമ്മദ് ഷാഫി, മുഹമ്മദലി, കെ.ടി ഷറഫുദീന്‍ എന്നിവരുടെ ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്.
സെയ്തലവി, പി.ടി അബ്ദു, അംജദലി, അബ്ദുല്‍ ഹമീദ്, ജിഫ്സല്‍, മുഹമ്മദ് അബു ഷമീം, മുഷഫ, അബ്ദുല്‍ അസീസ്, അബൂബക്കര്‍, മുഹമ്മദ് അന്‍വര്‍ എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. ഇവരുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമിര്‍പ്പിക്കാനാണ് നിര്‍ദേശം.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സരിത്തും എന്‍ഐഎ കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി പിന്‍വലിച്ചിരുന്നു. കൊഫെപോസെ കേസില്‍ ഒരുവര്‍ഷം കരുതല്‍ തടങ്കലിന് നിര്‍ദേശിച്ച സാഹചര്യം അടക്കമാണ് ഹര്‍ജി പിന്‍വലിക്കാന്‍ കാരണം.