നര്‍ത്തകിയും പത്മഭൂഷണ്‍ ജേത്രിയുമായ മല്ലിക സരാഭായിയെ കലാമണ്ഡലം കല്‍പ്പി ത സര്‍വകലാശാല ചാന്‍സലറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. നാട കം, സിനിമ,ടെലിവിഷന്‍ തുടങ്ങിയ മേഖലകളിലും, എഴുത്തുകാരി, പ്രസാധക, സംവി ധായിക എന്നീ നിലകളിലും പ്രശസ്തയാണ് മല്ലിക സരാരാഭായി
തിരുവനന്തപുരം : നര്‍ത്തകിയും പത്മഭൂഷണ്‍ ജേത്രിയുമായ മല്ലിക സരാഭാ യിയെ കലാമണ്ഡലം കല്‍ പ്പിത സര്‍വകലാശാല ചാന്‍സലറായി നിയമിച്ച് സം സ്ഥാന സര്‍ക്കാര്‍ ഉത്തരവായി. നാടകം, സിനിമ, ടെലിവിഷന്‍ തുടങ്ങിയ മേഖ ലകളിലും, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ നിലകളിലും പ്രശ സ്ത യാണ് മല്ലിക സരാരാഭായി.
പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞ ന്‍ വിക്രം സാരാഭായിയു ടെയും മകളായ മല്ലിക കുച്ചുപ്പുടിയിലും ഭരതനാട്യ ത്തിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്. പാല ക്കാട് ആനക്കരയിലെ വട ക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി. 1953ല്‍ ഗുജറാത്തിലാ ണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കലാലയത്തി ല്‍ പഠിച്ചു. അഹമ്മ ദാബാദ് ഐഐഎമ്മില്‍നിന്ന് എംബിഎ ബിരുദവും ഗുജ റാത്ത് സര്‍വകലാശാലയില്‍ നിന്ന് ഡോക്ട റേറ്റും നേടി.
ഇന്ത്യന്‍ നാട്യകലെക്കുറിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പാരീസിലെ തിയേറ്റര്‍ ഡി ചമ്പ്സ് എലൈസിയുടെ നൃത്ത സോളോയിസ്റ്റ് പുര സ്‌കാരം, ഫ്രെ ഞ്ച് സര്‍ക്കാറിന്റെ ഷെവലിയര്‍ ഡി പാംസ് അക്കാഡമിക് പുര സ്‌കാരം, പാസ്റ്റ തിയേറ്റര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അവര്‍ 2005 ല്‍ നൊബേല്‍ സമ്മാനത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടു. സര്‍വകലാശാലകളുടെ തല പ്പത്ത് ഉന്നതരും പ്രഗ ല്‍ഭരും പ്രതിഭാശാലികളുമായവര്‍ വരണമെന്ന സര്‍ക്കാര്‍ കാഴ്ചപ്പാടിന്റെ പ്രതി ഫലനമാണ് മല്ലികയുടെ നിയമനമെന്നും കലാകേരളത്തിന് ഏറ്റവും ഗുണകരമാകുമെന്നും സാംസ് കാരിക മന്ത്രി വി എന്‍ വാസ വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.











