പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി (100) അന്തരിച്ചു. അഹ മ്മദാബാദിലെ യു എന്‍ മേത്ത ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവ പ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഹീരാബെന്‍ മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാ ബാദിലെ യു എന്‍ മേത്ത ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഹീരാബെന്‍ മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ 6:20 ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് മാതാവിന്റെ മരണവിവരം അറിയിച്ചത്. മഹ ത്തായ ഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് മോദി പറഞ്ഞു. ഒരു സന്യാസി യുടെ യാത്രയും നിസ്വാര്‍ത്ഥ കര്‍മ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിത വും ഉള്‍പ്പെടുന്ന ആ ത്രിത്വം അമ്മയില്‍ തനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി എഴുതി.
മരണവിവരം അറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി. അമ്മയുടെ മൃതദേഹം സൂക്ഷിച്ചിരിക്കു ന്ന ഗാന്ധിനഗറിലെ റെയ്സന്‍ ഗ്രാമത്തിലുള്ള ഭായ് പങ്കജ് മോദിയുടെ വീട്ടിലെത്തിയ അദ്ദേഹം, അമ്മയു ടെ മൃതദേഹം തോളിലേറ്റി വിലാപയാത്രയില്‍ പങ്കെടുത്തു. സെക്ടര്‍-30 ല്‍ സ്ഥിതി ചെയ്യുന്ന ശ്മശാനത്തി ല്‍ ആണ് സംസ്‌കാരം.
പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തി മാതാവിനെ സന്ദര്‍ശിച്ചിരുന്നു. അതേസമയം, മുന്‍നിശ്ചയപ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ ക്ക് മാറ്റമില്ലെന്ന് സര്‍ക്കാര്‍ വൃത്ത ങ്ങള്‍ അറിയിച്ചു.