കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ
തിരുവനന്തപുരം: ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന നടി ശരണ്യ ശശി (35) അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അ ര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ.
ഇക്കഴിഞ്ഞ മെയിലാണ് ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ ന്യുമോണിയയും പിടിപെട്ടു. കോവിഡ് മുക്തയായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങളെ തുടര്‍ന്നു വീണ്ടും ഐ സിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോയും ചെയ്തിരുന്നു.
2012ലാണ് ബ്രെയിന്‍ ട്യൂമര്‍ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവര്‍ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇതിനിടയില്‍, കോവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി തീര്‍ത്തും വഷളായി. നിരവധിത്തവണ അര്‍ബുദത്തെ തോല്‍ പ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവര്‍ക്കൊരു മാതൃക തന്നെയായിരുന്നു.
സിനിമ സീരിയല്‍ അഭിനയത്തിലൂടെയാണ് ശരണ്യ ശ്രദ്ധനേടിയത്. ചാക്കോ രണ്ടാമന്‍ എന്ന ചിത്ര ത്തിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ശശി ബാലചന്ദ്രമേ നോ ന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. മല യാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. കണ്ണൂരിലെ ജവഹര്‍ലാല്‍ നവോദയ വിദ്യാലയത്തിലായിരുന്നു ശരണ്യയുടെ സ്‌കൂള്‍ പഠനം. കോ ഴിക്കോട് യൂ ണിവേഴ്‌സിറ്റിയില്‍ നിന്നും ലിറ്ററേച്ചറില്‍ ബിരുദവും നേടിയിട്ടുണ്ട്.