നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യില്ല. ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് വരില്ലെന്ന് ബാലചന്ദ്രകുമാര്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ച ഈ സാഹചര്യത്തിലാണ് കാവ്യയെ ആലുവയിലെ വീട്ടില്‍ വെച്ചുള്ള ചോദ്യം ചെയ്യല്‍ ഒഴിവാക്കിയത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ ഇന്ന് അന്വേ ഷണ സംഘം ചോദ്യം ചെയ്യില്ല. ആലുവയിലെ പത്മസരോവരം വീട്ടി ല്‍ പോയി ചോദ്യം ചെയ്യാനായിരു ന്നു ക്രൈംബ്രാഞ്ച് ആദ്യം തീരുമാനിച്ചിരുന്നത്. കാവ്യക്കൊപ്പം സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനും ആലോചിച്ചിരുന്നു.എന്നാല്‍ ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് വരി ല്ലെന്ന് ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ആലുവയിലെ വീ ട്ടില്‍ വെച്ചുള്ള ചോദ്യം ചെയ്യല്‍ ഒഴിവാക്കിയത്.
ആദ്യം പൊലീസ് ക്ലബ്ബില്‍ എത്താന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടില്‍ വച്ച് ചോദ്യം ചെയ്യണമെന്ന് കാവ്യ ആ വശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് നിയമേപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെ ത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ വൈരാഗ്യമുണ്ടായിരു ന്നെന്ന് ചൂണ്ടിക്കാട്ടുന്ന ഫോണ്‍ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ കാവ്യയായിരുന്നു കേസില്‍ കുടുങ്ങേണ്ടത് എന്ന പരാമര്‍ശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചില വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചും ഓഡിയോ ക്ലിപ്പ് കേള്‍പ്പിച്ച് കാവ്യയില്‍ നിന്ന് വ്യക്തത തേടുന്നതിനും അന്വേഷണസംഘം തീരുമാനിച്ചത്. എന്നാല്‍ അത് ആലുവയിലെ വീട്ടില്‍ വെച്ച് നടത്താനാകില്ല. ഈ സാഹചര്യത്തിലാണ് ആലുവയിലെ വീട്ടില്‍ വെച്ചുള്ള ചോദ്യം ചെയ്യല്‍ ഒഴിവാക്കിയത്.
ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരു ന്നു. എന്നാല്‍ തങ്ങള്‍ സ്ഥലത്തില്ലെ ന്നാണ് ഇവര്‍ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്.
ഈ മാസം 15 നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. എ ന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ സമയപരിധിക്കകം അന്വേ ഷണം പൂര്‍ത്തിയാകില്ലെന്നും, അ തിനാല്‍ സമയപരിധി നീട്ടിനല്‍കണമെന്നും ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടേക്കും.