നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലും അന്വേഷ ണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലും വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലും അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലും വെളിപ്പെടുത്തല്‍ നട ത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേ ഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യത്തിന് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കും. മുന്‍ ഡിജിപിയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
തുടര്‍ച്ചയായി കേസിനെ ബാധിക്കുന്ന തരത്തില്‍ ശ്രീലേഖ പ്രതികരിക്കുന്ന സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് നീക്കം. ശ്രീലേഖക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് മുന്‍ ഡി ജിപി ആര്‍.ശ്രീലേഖ രംഗത്തെ ത്തിയത്.
കേസില്‍ ദിലീപിനെ സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്ന് പറയുന്ന ശ്രീലേഖ അന്വേഷണ സംഘ ത്തിന് നേരെ ഗുരുതര ആരോപണവും ഉയര്‍ത്തി.കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്തെഴുതിയത് സുനിയല്ല. സഹതടവുകാരന്‍ വിപിന്‍ ലാലാണ് ക ത്തെഴുതിയത്. പൊലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയെന്ന് ബിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടു ണ്ടെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി.
പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രവും വ്യാജമായി ഉണ്ടാക്കിയതാണ്. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് താന്‍ പറഞ്ഞപ്പോള്‍ ഒരു സീനിയര്‍ ഉദ്യോഗ സ്ഥന്‍ സമ്മതിച്ചുവെന്നും ശ്രീലേഖ പറയു ന്നു. പള്‍സര്‍ സുനി മുന്‍പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാം. സുനിയും ദിലീപും കണ്ടതിന് തെളിവുകളും ഇല്ല. ജയിലില്‍ സുനിക്കി ഉപയോഗിക്കാനുള്ള ഫോണ്‍ എത്തിച്ചത് പൊലീസുകാരനാണെ ന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.
ശ്രീലേഖ അന്വേഷണ സംഘത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാ ണെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസി ല്‍ ദിലീപിന് എതിരെയുള്ള തെ ളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മി ല്‍ ബന്ധമുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.
‘എന്നെ സാക്ഷിയാക്കാന്‍ പ്രതിഭാഗത്തിന് കഴിയില്ല’ : ആര്‍ ശ്രീലേഖ
യൂട്യൂബ് വീഡിയോ വഴി താന്‍ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരിക്കെ കൂടുതല്‍ പ്രതികര ണവുമായി ശ്രീലേഖ എത്തി. തനിക്ക് പറയേണ്ടതെല്ലാം വീഡിയോയില്‍ പറഞ്ഞു കഴിഞ്ഞു. കൂടുത ല്‍ പ്രതികരിക്കാനില്ല. ഇപ്പോള്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ പ്രതീക്ഷിച്ചതാണ്. തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാന്‍ കഴിയില്ല. നിയമം അറിയാത്തവരാണ് ഇങ്ങനെ പറയുന്നതെന്നും ശ്രീലേഖ പറ ഞ്ഞു.











