നടിയെ ആക്രമിച്ച കേസില്‍ തുടരന്വേന്വേഷണത്തിന് സമയം നീട്ടി നല്‍കാനാവില്ലെന്ന് ഹൈക്കോടതി. കേസിലെ സമയ പരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായതിനാല്‍ ഇടപെടാ നാവില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ പറഞ്ഞു. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി നല്‍കിയ നല്‍കിയ ഹര്‍ജി പരിഗണിക്കു കയായിരുന്നു ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേന്വേഷണത്തിന് സമയം നീട്ടി നല്‍കാനാവില്ലെന്ന് ഹൈ ക്കോടതി. കേസിലെ സമയ പരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായതിനാല്‍ ഇടപെടാനാവില്ലെന്ന് ജസ്റ്റി സ് സിയാദ് റഹ്‌മാന്‍ പറഞ്ഞു. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി നല്‍കിയ ന ല്‍കിയ ഹര്‍ജി പരിഗണിക്കു കയായിരുന്നു ഹൈക്കോടതി.
അന്വേഷണം അട്ടിമറിക്കുന്നുവെന്ന നടിയുടെ ഭീതി അനാവശ്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോ സിക്യൂഷന്‍ പറഞ്ഞു. സര്‍ക്കാര്‍ നടിക്കൊപ്പമാണ്. നടി നിര്‍ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. നടിയുമായി ആലോചിച്ച് പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നില്ല. കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി കിട്ടേണ്ടതുണ്ടെന്നും അതിനാല്‍ അ ടുത്ത വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതായി ഡിജിപി കോട തിയെ അറിയിച്ചു. എന്നാല്‍ അങ്ങനെ ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് കോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതിക്ക് എതിരായ ഹര്‍ജിയിലെ ആ ക്ഷേപങ്ങളില്‍ വേണ്ടിവന്നാല്‍ റിപ്പോര്‍ട്ട് തേടുമെന്നും ഹൈക്കോടതി അറിയിച്ചു.











