നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശരത്താണ് ദിലീപിന്റെ വീട്ടില്‍ ദൃശ്യങ്ങള്‍ എ ത്തിച്ചതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസില്‍ തെളിവുകള്‍ നശിപ്പിച്ചതി നാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.ശരത്താണ് ദിലീപിന്റെ വീട്ടില്‍ ദൃശ്യങ്ങള്‍ എത്തിച്ച
തെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസില്‍ തെളിവുകള്‍ നശിപ്പിച്ചതിനാണ് ശ രത്തിനെ അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ചത് ശരത്താണ്. ആലുവയിലെ ഹോട്ടല്‍ ഉടമയാണ് ശരത്.
നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അറസ്റ്റാ ണ് ശരതിന്റേത്. 2018 നവംബര്‍ 15ന് നടിയെ ആ ക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ശരത് ടാബിലാക്കി ദിലീപിന്റെ പത്മസരോവ രം വീട്ടിലെത്തി കൈമാറിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതി ന്റെ അടിസ്ഥാനത്തിലാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ആലു വ പൊലീസ് ക്ലബ്ബില്‍ ശരത്തിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാ യിരുന്നു അറസ്റ്റ്. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിച്ച് വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വീട്ടിലെത്തിച്ചത് ശരത്താണെന്നും അത് ദിലിപും സുഹൃത്തുക്കളും പരി ശോധിച്ചതായും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സം ഘത്തിന് മൊഴി നല്‍കിയിരുന്നു. ഈ ദൃശ്യങ്ങള്‍ അഭിഭാഷകര്‍ പലതവണ കണ്ടതായും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ശരത് കൈ മാറിയ ദൃശ്യങ്ങള്‍ പിന്നീട് നശിപ്പിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിച്ച തിന് നേരത്തെ രണ്ട് അഭിഭാഷകരെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.











