ദത്ത് വിവാദത്തില്‍ ഷിജുഖാനെതിരെ ക്രിമിനല്‍ കേസെടുത്ത് പുറത്താക്കണമെന്ന് നവജാത തിശുവി നെ നഷ്ടപ്പെട്ട അനുപമ.ഇക്കാര്യം ആശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത യ്ക്കുമെന്നും സമിതിയുടെ ഭാഗത്ത് നിന്നുണ്ടായത് ക്രൂരതയാണെന്നും അനുപമ
തിരുവനന്തപുരം:ദത്ത് വിവാദത്തില്‍ ഷിജുഖാനെതിരെ ക്രിമിനല്‍ കേസെടുത്ത് പുറത്താക്കണമെന്ന് നവജാത തിശുവിനെ നഷ്ടപ്പെട്ട അനുപമ.ഇക്കാര്യം ആശ്യപ്പെട്ട് മുഖ്യ മന്ത്രിക്ക് കത്തയ്ക്കുമെന്നും സമിതി യുടെ ഭാഗത്ത് നിന്നുണ്ടായത് ക്രൂരതയാണെന്നും അവര്‍ പറഞ്ഞു. ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമി തി നടത്തിയത് കുട്ടിക്കട ത്തെന്നും അനുപമ പറഞ്ഞു.
അമ്മയായ തന്നേയും കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാപ്രദേശിലെ സാധാരണ കുടുംബത്തേയുമാണ് പദവി ദുരുപയോഗം ചെയ്ത് ഷിജുഖാന്‍ ധര്‍മ സങ്കടത്തിലാക്കിയത്. ഷിജുഖാനെ പുറത്താക്കണം എന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. സമരം ഉടന്‍ അവസാനിപ്പിക്കില്ലെന്നും അനുപമ വ്യക്ത മാക്കി.
ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ലെന്ന് പറയുന്ന സാഹചര്യത്തില്‍ എപ്രകാരമാണ് ദത്ത് നടപടികളുമായി മുന്നോട്ട് പോകാന്‍ സമിതി ക്ക് കഴിഞ്ഞതെന്നും അനുപമ ചോദി ച്ചു. ഇത്തരത്തില്‍ ദത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ സമിതിയുടെ നീക്കത്തെ ദത്ത് എന്ന് പറയാനാകില്ല. സമി തി നടത്തിയത് കുട്ടിക്കടത്ത് ആണ്.
അതേസമയം അനുപമയുടെ കുഞ്ഞിനെ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്നു തിരുവനന്തപുരത്ത് എ ത്തിക്കും.ഇന്നലെ ആന്ധ്രയിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വച്ച് വിജയവാഡയിലുള്ള ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങി. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും ഉള്‍പ്പെടുന്ന സംഘം ഇന്നു കുഞ്ഞുമായി തിരുവന ന്തപുരത്ത് എത്തും. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലാണ് ഡിഎന്‍എ പരിശോധന.നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ക്കായിരിക്കും ചുമതല. രണ്ടു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും.കുഞ്ഞ് അനുപമയുടെ യും അജിത്തിന്റെയും ആണെന്നു തെളിഞ്ഞാല്‍ കോടതിയുടെ യും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മി റ്റിയുടെയും അനുമതിയോടെ അവര്‍ക്കു വിട്ടു കൊടുക്കും.