ഡിസിപിയുടെ പേരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വയര്‍ലസിലൂടെ അയച്ച സന്ദേശത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്
കൊച്ചി : എറണാകുളം നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി ഡിസിപി ഐശ്വര്യ ദോഗ്രെ. ഡിസിപിയുടെ പേരില്‍ പൊലീസ് കണ്‍ ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വയര്‍ലസിലൂടെ അയച്ച സന്ദേശത്തിന്റെ പകര്‍പ്പ് ഏഷ്യാ നെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.
കോവിഡ് പരിശോധനയുടെ മറവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പൊലീസ് ജനങ്ങള്‍ക്കുമേല്‍ അ ന്യായമായി പിഴ ചുമത്തുന്ന എന്ന വിമര്‍ശനം വ്യാപകമാകുമ്പോഴാണ് പെറ്റി കേസുകള്‍ വീണ്ടും കൂ ട്ടണമെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ താക്കീത്. പിഴ ചുമത്തി പൊലീസ് ജനങ്ങളെ പിഴിയു ന്നുവെന്ന വിമര്‍ശനം പ്രതിപക്ഷവും നിയമസഭയില്‍ ഉന്നയിച്ചിരുന്നു.
അതേസമയം പെറ്റി കേസുകള്‍ എടുക്കുന്നതില്‍ പല സ്റ്റേഷനുകളും പുറകിലാണെന്നാണ് ഡിസി പിയുടെ വിമര്‍ശനം. പെറ്റി കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഒരോ പൊലീസ് സ്റ്റേഷ നും ചുരുങ്ങിയത് പത്ത് കേസെങ്കിലും സ്വമേധയാ രജിസ്റ്റര്‍ ചെയ്യണെന്ന നിര്‍ദ്ദേശവും നിലവിലു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുകളില്‍ നിന്നുള്ള ഉത്തരവ് പാലിക്കാന്‍ ജനങ്ങളുടെ മേല്‍ കുതിര കയറുകയല്ലാതെ പൊലീസിനും മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല.