ബിജെപി സംസ്ഥാന കാര്യാലയത്തില്‍ പതാക ഉയര്‍ത്തവെയാണ് ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് അബദ്ധം പറ്റിയത്. അബദ്ധം മനസിലായ ഉടന്‍ പതാക തിരിച്ചെടുത്ത് ശരിയായി ഉയര്‍ത്തുകയും ചെയ്തു
തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തി വെട്ടിലായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പതാക ആദ്യം ഉയര്‍ത്തിയത് തലതിരിഞ്ഞായിരുന്നു. തെറ്റ് മനസിലായ ഉടന്‍ തിരുത്തുകയായിരുന്നു. ബിജെപിയുടെ സംസ്ഥാന കാര്യാലയത്തില്‍ പതാക ഉയര്‍ത്തവെയാണ് ദേശീയ പാര്‍ട്ടിക്ക് അബദ്ധം പിണഞ്ഞത്. അബദ്ധം മനസിലായ ഉടന്‍ പതാക തിരിച്ചെടുത്ത് ശരിയായി ഉയര്‍ത്തുകയും ചെയ്തു.
പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നു മാണ് വിശദീകരണം. പതാക തെറ്റായി ഉയര്‍ത്തിയ ദൃശ്യങ്ങള്‍ ഇതോടെ ബിജെപി സമൂഹ മാധ്യമ ങ്ങളില്‍ നിന്ന് നീക്കം ചെയ്തു.