ആഫ്രിക്കയില്‍ നിന്നും വന്ന യാത്രക്കാരന്റെ കൈവശമാണ് ദുര്‍മന്ത്രവാദത്തിനുള്ള സാമഗ്രികള്‍ കണ്ടെത്തിയത്
ദുബായ് : ദുര്‍മന്ത്രവാദത്തിനു ഉപയോഗിക്കുന്ന സാമഗ്രികള്‍ ദുബായ് വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പിടികൂടി.
ആഫ്രിക്കയില്‍ നിന്നും വന്ന യാത്രക്കാരന്റെ കൈവശമാണ് ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന നിരവധി സാധനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തത്.
ശരീരത്തില്‍ ധരിച്ചിരുന്ന വസ്ത്രത്തിനു മേലെയാണ് ചരടുകളും മറ്റും അടങ്ങിയ സാമഗ്രികള്‍ കസ്റ്റംസ് പിടിച്ചെടുത്തത്. നിരവധി ചരടുകള്‍ ഉടലിനു ചുറ്റുംധരിച്ച നിലയിലായിരുന്നു ഇയാള്‍.
സുരക്ഷാ പരിശോധനയ്ക്കിടെയാണ് വയര്‍ വീര്‍ത്ത നിലയില്‍ ഇയാളെ പിടിച്ചത്. നിരവധി ചരടുകളും മറ്റും ഇയാളുടെ വയറിന്റെ ഭാഗത്ത് ചുറ്റിയ നിലയിലായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ ഇത് ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്നതാണെന്ന് ഇയാള്‍ വെളിപ്പെടുത്തി.
ദുബായിലെ നിയമപ്രകാരം ദുര്‍മന്ത്രവാദം ചെയ്യുന്നത് കുറ്റകരമാണ്. ദുര്‍മന്ത്രവാദത്തിനുള്ള സാമഗ്രികള്‍ കൊണ്ടുവരുന്നതും കുറ്റകരമാണ്. ഇവര്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചര്‍ ഓപേറഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഖാലിദ് അഹമദ് പറഞ്ഞു.