ജബല്‍ അലിയിലെ അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നാകും ഇവ സര്‍വ്വീസുകള്‍ നടത്തുക
ദുബായ് : റണ്‍വേ അറ്റകുറ്റപണികള്‍ക്കായി ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടച്ചു. ഇതോടെ നിരവധി സര്‍വ്വീസുകള്‍ ജബല്‍ അലി അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റി. മറ്റു ചില സര്‍വ്വീസുകള്‍ ഷാര്‍ജ വിമാനത്താവളത്തിലേക്കും മാറ്റിയിട്ടുണ്ട്.
അതേസമയം, എമിറേറ്റ്‌സ് വിമാനങ്ങള്‍ നിലവിലെ പോലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 യില്‍ നിന്ന് സര്‍വ്വീസ് തുടരും.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഫ്‌ളൈ ദുബായ് , സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ സര്‍വ്വീസുകള്‍ പലതും ഷാര്‍ജയില്‍ നിന്നും ജബല്‍ അലി അല്‍ മക്തൂം എന്നിവടങ്ങളിലേക്ക് മാറിയിട്ടുണ്ട്. കാര്‍ഗോ സര്‍വ്വീസുകള്‍ അല്‍ മക്തൂമില്‍ നിന്നാണ് സര്‍വ്വീസുകള്‍ നടത്തുക.
എന്നാല്‍, റണ്‍വേ ഭാഗികമായി അടച്ചിട്ടുള്ളതിനാല്‍ എയര്‍ ഇന്ത്യയുടേയും സ്‌പൈസ് ജെറ്റിന്റേയും ഇന്‍ഡിഗോയുടേയും ചില സര്‍വ്വീസുകള്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും തന്നെ സര്‍വ്വീസ് നടത്തുന്നുമുണ്ട്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ജബല്‍ അലി മക്തൂം വിമാനത്താവളത്തിലേക്ക് വിമാനത്താവള അഥോറിറ്റി ഷട്ടില്‍ ബസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ട്രാന്‍സിസ്റ്റ് യാത്രക്കാര്‍ക്കും മറ്റുള്ള യാത്രക്കാര്‍ക്കും ഇത് ഉപയോഗിക്കാം.
വിമാന സര്‍വ്വീസുകളില്‍ അവസാന നിമിഷം മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ യാത്രയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് വിമാനത്താവളം ഏതെന്ന് എയര്‍ലൈനുകളെ ബന്ധപ്പെട്ട് ഉറപ്പ് വരുത്തണമെന്ന് ദുബായ് രാജ്യാന്തര വിമാനാത്താവള അധികൃതര്‍ പറഞ്ഞു.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ www.dubaiairports.ae വെബ് സൈറ്റില്‍ നിന്നും വിമാനകമ്പനികളുടെ ഓഫീസില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാകും.
2014 നു ശേഷം ഇതാദ്യമായാണ് വടക്കന്‍ ഭാഗത്തെ റണ്‍വേ അടച്ചിടുന്നത്. ഇതിന് മുമ്പ് 2019 ലും റണ്‍വേ അറ്റകുറ്റ പണികള്‍ക്കായി 45 ദിവസം വിമാനത്താവളം ഭാഗികമായി അടച്ചിട്ടുണ്ട്.