അബുദാബി: ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശിയും യുഎഇ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ ദീപങ്ങളുടെ ഉത്സവമായ ഈ ദിനത്തില്‍ ലോകമെമ്പാടും ആഘോഷത്തില്‍ പങ്കു ചേരുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും ഏവര്‍ക്കും സമ്പല്‍ സമൃദ്ധി ഉണ്ടാവട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അറബിയിലും ഇംഗ്ലീഷിലുമാണ് സന്ദേശം ട്വീറ്റ് ചെയ്തിരിക്കുന്നത്.
نهنئ المحتفلين بمهرجان "ديوالي" ونتمنى السعادة والازدهار لشعوب العالم.
— محمد بن زايد (@MohamedBinZayed) November 13, 2020
ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് യുഎഇയിലെ ജനങ്ങളുടെ പേരില്‍ ആശംസകള്‍ അറിയിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്്തു. പ്രതീക്ഷയുടെ വെളിച്ചം എല്ലാവരെയും എപ്പോഴും ഒന്നിപ്പിക്കട്ടെയെന്നും നല്ലൊരു പുരോഗതിയിലേക്ക് അത് വഴിതെളിയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
On behalf of the people of the UAE, I wish everyone celebrating around the world a happy Diwali. May the light of hope always unite us and lead us forward to a better tomorrow.
— HH Sheikh Mohammed (@HHShkMohd) November 13, 2020
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ചെറിയ രീതിയിലാണ് രാജ്യത്ത് ദീപാവലി ആഘോഷം നടക്കുന്നത്.