ലണ്ടൻ : ഗായകൻ കെസ്റ്റർ ആലപിച്ച എറ്റവും പുതിയ സംഗീത ആൽബം “ദിവ്യ കുടുംബം ‘ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.
ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവഹിച്, സാംജി ആറാട്ടുപുഴ സംഗീതം നൽകിയ ആൽബ ത്തിന്റെ പ്രകാശന ചടങ്ങിൽ കലാസാംസ്കാരിക പ്രവർത്തക ദീപ നായരും ലോക കേരളസഭാംഗം ആഷിക്മുഹമ്മദും അവതാരകരായെത്തി.ചടങ്ങിൽ, കോട്ടയം ഗുഡ്‌ന്യൂസ് റിട്രീറ് സെന്റർ ഫൗണ്ടർ ഡയറക്ടർ റെവ. ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ, ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാനും ആനന്ദ് ടീവി മാനേജിങ് ഡയറക്ടറുമായ ശ്രീ. ശ്രീകുമാർ, ലണ്ടൻ കലാഭവൻ ഡയറക്ടർ ശ്രീ. ജെയ്സൺ ജോർജ്, ദിവ്യ കുടുംബംഅണിയറപ്രവർത്തകരിലൊരാളും ലോക കേരളസഭാംഗവുമായ ശ്രീ. സി. എ ജോസഫ് എന്നിവർ ആശംസഅറിയിച്ചു. ഡോ. അജി പീറ്റർ കൃതജ്ഞത അർപ്പിച്ചു. ലണ്ടൻ കലാഭവന്റെ ഫേസ്ബുക് പേജിലൂടെ പ്രേക്ഷകരിലെത്തിച്ച ദിവ്യ കുടുംബം പ്രീകാശനം ചെയ്‌ത് ഏതാനുംമണിക്കൂറുകൾക്കുള്ളിൽത്തന്നെ അനേകായിരങ്ങളിൽ എത്തുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയുംചെയ്തു.