നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാ ലോചന നടത്തി യെന്ന കേസില്‍ ദിലീപിന്റേയും കൂട്ടു പ്രതികളുടേയും ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ക്രൈംബ്രാഞ്ച്. ഇതിനായി അന്വേഷ ണ സംഘം ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റേയും കൂട്ടു പ്രതികളുടേയും ഫോ ണുകള്‍ ഫൊറന്‍സിക് പരിശോധന യ്ക്ക് അയയ്ക്കണമെന്ന് ക്രൈംബ്രാഞ്ച്. ഇതിനായി അന്വേഷണ സംഘം ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. കോടതി നേരിട്ട് ഫോണുകള്‍ തിരുവനന്തപുരത്തെ സൈബര്‍ ഫൊറന്‍ സിക് ലാബിലേക്കയക്കണമെന്ന് അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യ പ്പെട്ടു.
ഫോണുകള്‍ തങ്ങളുടെ കൈയ്യില്‍ വേണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കി. കോടതിയുടെ മേ ല്‍നോട്ടത്തില്‍ പരിശോധന നടത്തണം. ഇതിനെ ദിലീപും കേസി ലെ മറ്റ് പ്രതികളും എതിര്‍ക്കില്ലെന്നാ ണ് കണക്കുകൂട്ടല്‍. അന്വേഷണ സംഘത്തലവന്‍ എസ് പി മോഹനചന്ദ്രന്‍ കോടതി ചേംബറിലെത്തിയാ ണ് അപേക്ഷ നല്‍കിയത്. ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകള്‍ ഇന്നലെ രാത്രി ആലുവ മജി സ്ട്രേറ്റ് കോടതിയില്‍ എത്തിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ഫോണ്‍ ലോക്ക് അഴിക്കു ന്ന പാറ്റേണ്‍ അറിയിക്കാന്‍ ഹൈക്കോടതി പ്രതിഭാഗത്തോടു നിര്‍ദേശിച്ചിട്ടുണ്ട്. ഫോണുകള്‍ അന്വേഷ ണ സംഘത്തിനു കൈമാറുന്നതിനെ ദിലീപ് എതിര്‍ത്തിരുന്നു.
അന്വേഷണ സംഘം ആവശ്യപ്പെട്ട ഏഴു ഫോണുകളില്‍ ആറെണ്ണം മാത്രമാണ് ദിലീപും സംഘ വും ഹാജരാക്കിയത്. ഹര്‍ജിയില്‍ നാലാമതായി ചൂണ്ടിക്കാട്ടിയ ഫോണ്‍ കൈമാറിയിട്ടില്ല. അതു കൈവശമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഈയടുത്ത കാലം വരെ അത് ഉപയോഗി ച്ച തിനു തെല്‍വുകള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ നിന്ന 12,000ല്‍ ഏറെ കോളുകള്‍ വിളിച്ചിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു.
അതേസമയം, കേസില്‍ ദിലീപിന്റെയും മറ്റ് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാ ളെ പരിഗണിക്കും. നാളെ ഉച്ചയ്ക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.