കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ദലിത് യുവാവ് ദീപുവിന്റെ മരണ കാരണം തലയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിക്ക് പി റകില്‍ രണ്ടിടങ്ങളിലായി ക്ഷതമു ണ്ടെന്ന് കണ്ടെത്തി. ക്ഷതമേറ്റതിനെ തുടര്‍ന്ന് തല ച്ചോറില്‍ രക്തം കട്ടപിടിച്ചു. രക്തധമനികളില്‍ പൊട്ടല്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോ ര്‍ട്ടില്‍ വ്യക്തമാക്കുന്നു
കൊച്ചി : കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകര്‍ അതിക്രൂരമായി കൊലപ്പെടുത്തിയ ദലിത് യുവാവ് ദീ പുവിന്റെ മരണ കാരണം തലയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിക്ക് പിറകില്‍ രണ്ടിടങ്ങളിലായി ക്ഷതമുണ്ടെന്ന് കണ്ടെത്തി. ക്ഷതമേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചു. രക്തധമനികളില്‍ പൊട്ടല്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തലച്ചേറില്‍ രക്തം കട്ട പിടിച്ചതായും കരള്‍ രോഗം സ്ഥിതി വഷളാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ട്വന്റി-20 യില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നേരത്തെ പുറ ത്തു വന്ന എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കൊല പ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്‌ഐആറിലുണ്ട്. ട്വന്റി 20യുടെ പഞ്ചായത്ത് അംഗവും പരാതിക്കാരിയുമായ നിഷ അലിയാരുടെ മൊഴിയുടെ അടിസ്ഥാനത്തി ലാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.
ദീപുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. രാഷ്ട്രീയ വിരോധ മാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പൊ ലീസ് റിപ്പോര്‍ട്ട്. ഒന്നാം പ്രതി സൈനുദ്ദീന്‍ ദീപുവിന്റെ കഴുത്തിന് പിടിച്ചെന്നും താഴെ വീണ ദീപുവിന്റെ ത ലയില്‍ ഇയാള്‍ പലത വണ ചവിട്ടിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഈ സമയം മറ്റു പ്രതികള്‍ ദീപു വിന്റെ ശരീരത്തില്‍ മര്‍ദിക്കുകയായിരുന്നു.പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം, നെടുങ്ങാടന്‍ ബഷീര്‍, വലിയപറമ്പില്‍ അസീസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുല്‍ റഹ്‌മാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിളക്കണയ്ക്കല്‍ പ്രതിഷേധത്തില്‍ ദീപു ഭാഗമായിരുന്നു. തുടര്‍ന്ന് വീടുകളിലെ ലൈറ്റുകള്‍ അണയ്ക്കുക യും ചെയ്തു. ഇത് തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ ചെല്ലുക യും ദീപുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുക യുമായിരുന്നു എന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ശനിയാഴ്ചയാണ് വിളക്കണയ്ക്കല്‍ സമരത്തിനിടെ സിപി എം പ്രവര്‍ത്തകരായ നാല് പേര്‍ ദീപുവിനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിച്ചത്. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു.
കാക്കനാട് അത്താണി ശ്മശാനത്തില്‍ സംസ്‌കാരം നടത്തി
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോ സ്റ്റ്‌മോര്‍ട്ടം. അട്ടിമറി ഭീതിയുള്ളിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക ള്‍ കോട്ടയത്ത് മതിയെന്ന് ദീപുവിന്റെ കുടുംബാംഗങ്ങള്‍ ആവ ശ്യപ്പെട്ടിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ദീപുവിന്റെ മൃതദേഹം ട്വന്റി 20 നഗറില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ ന്ന് വിലാപ യാത്രയായി വീട്ടിലേക്ക് കൊണ്ടുപോയി. മരണശേ ഷം നടത്തിയ പരിശോധനയില്‍ ദീപുവി ന് കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ പ്രോട്ടോകോള്‍ പാലി ച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കാക്കനാട് അത്താണി ശ്മശാനത്തിലായിരുന്നു സംസ്‌കാരം.












