ബിജെപി എംഎല്‍എ സഭയില്‍ പോണ്‍ സിനിമ കണ്ടത് പ്രതിപക്ഷം ഉന്നയിച്ച തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ബഹളത്തില്‍ കലാശിച്ചത്. പ്രതിപക്ഷ പാര്‍ട്ടി നേതാവ് അനിമേഷ് ദേബ്ബര്‍മ്മയാണ് വിഷയം ഉന്നയിച്ചത്. ഇത് ബിജെപി എം എല്‍എമാര്‍ ചോദ്യം ചെയ്തു
അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. സഭ തടസപ്പെടു ത്തിയതിന് അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെ യ്തു. എംഎല്‍എമാര്‍ക്ക് എതിരെയുള്ള സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബജറ്റ് സമ്മേളനത്തി ന്റെ ആദ്യ ദിവസമാണ് സഭ പ്രക്ഷുബ്ധമായത്.
ബിജെപി എംഎല്‍എ സഭയില്‍ പോണ്‍ സിനിമ കണ്ടത് പ്രതിപക്ഷം ഉന്നയിച്ചതിനെ ചൊല്ലിയുള്ള തര്‍ ക്കമാണ് ബഹളത്തില്‍ കലാശിച്ചത്. പ്രതിപക്ഷ പാര്‍ട്ടി നേതാവ് അനിമേഷ് ദേബ്ബര്‍മ്മയാണ് വിഷയം ഉന്ന യിച്ചത്. ഇത് ബിജെപി എംഎല്‍എമാര്‍ ചോദ്യം ചെയ്തു. അതിനിടെ മറ്റു ചില സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്്തതിന് ശേഷം വിഷയം പരിഗണിക്കാമെന്ന് സ്പീക്കര്‍ നിലപാടെടുത്തതിന് പിന്നാലെയാണ് പ്രതിപ ക്ഷ ബഹളം തുടങ്ങിയത്. ഇത് പ്രതിപക്ഷ, ഭരണപക്ഷ എംഎല്‍എമാര്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാ ശിച്ചു.
സഭാനടപടി തടസ്സപ്പെടുത്തിയതിന് മുഖ്യപ്രതിപക്ഷമായ തിപ്രമോത്തയുടെ മൂന്ന് എംഎല്‍എമാരെയും സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ഓരോ എംഎല്‍മാരെയു മാണ് സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.