ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നേറ്റം. മേഘാലയില്‍ ആര്‍ക്കും ഭൂരി പക്ഷം പ്രവചിക്കാതെ ആദ്യ ഫലസൂചനകള്‍. മേഘാലയില്‍ എന്‍പിപിയാണ് മുന്നില്‍. കോണ്‍ഗ്രസിന് മൂന്നു സംസ്ഥാനങ്ങളിലും ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ല
ന്യൂഡല്‍ഹി : നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നേറ്റം. മേഘാ ലയില്‍ ആര്‍ക്കും ഭൂരിപക്ഷം പ്രവചിക്കാതെ ആദ്യഫലസൂചനകള്‍. മേഘാലയില്‍ എന്‍പിപിയാണ് മുന്നി ല്‍. കോണ്‍ഗ്രസിന് മൂന്നു സംസ്ഥാനങ്ങളിലും ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ല.
ത്രിപുരയിലെ 60 നിയമസഭാ സീറ്റുകളില്‍ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നി വര്‍ തമ്മിലുള്ള പേരാട്ടമാണ് നടന്നത്. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 40 സീറ്റുകളില്‍ ബിജെ പി മുന്നേറ്റമാണ് നടക്കുന്നത്. സിപിഎം കോണ്‍ഗ്രസ് സംഖ്യത്തിന് ഏഴു സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍, തിപ്ര മോത്ത പാര്‍ട്ടി 13 സീറ്റുകളുമായി കരുത്തുറ്റ പേരാട്ടമാണ് നട ത്തുന്നത്.
കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമ സഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. നിയമസഭാ തിരഞ്ഞെ ടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.
നാഗാലാന്‍ഡിലെ 60 നിയമസഭാ മണ്ഡലങ്ങളില്‍ 50 എണ്ണത്തിലും ബിജെപി സംഖ്യത്തിന്റെ മുന്നേറ്റമാ ണ്. എതിര്‍ സ്ഥാനാര്‍ഥി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിനെത്തുടര്‍ന്ന് അകുലുട്ടോ നിയമസഭാ മണ്ഡല ത്തില്‍ ബിജെപി സ്ഥാനാര്‍ഥി കഷെറ്റോ കിനിമി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ സംസ്ഥാ നത്തെ 60 സീറ്റുകളില്‍ 12ലും വിജയിച്ച ബിജെപി എന്‍ഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്്. സീറ്റ് വിഭജന കരാര്‍ പ്രകാരം എന്‍ഡിപിപി 40 സീ റ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ നിലം പരിശാക്കിയാണ് ബി ജെപി എന്‍ഡിപിപി സംഖ്യം മുന്നേറുന്നത്. നാഗാപീപ്പിള്‍സ് ഫ്രണ്ടിന് എട്ടു സീറ്റുകളില്‍ മാത്രമാണ് മുന്നേ റ്റം ഉണ്ടാക്കാനായത്. പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചിത്രത്തിലേ ഇല്ലാതായി.
മേഘാലയയില്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ സ്ഥിതിയാണുള്ളത്. ബം ഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 20 സീറ്റിലാണ് മുന്നേറുന്നത്. കോണ്‍റാ ഡ് സാങ്മയുടെ എന്‍പിപി (നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി) 16 സീറ്റുകളിലാണ് മുന്നേറുന്നത്.
ബിജെപി 12 സീറ്റുകളിലുമാണ് മുന്നേറുന്നത്. കോണ്‍റാഡ് സാങ്മയുടെ എന്‍പിപിയുമായുള്ള ഭിന്നത യെ തുടര്‍ന്ന് ബിജെപി ഒറ്റയ്ക്ക് ഇക്കുറി മത്സരിക്കുന്നത്. 2018ല്‍ ബിജെപിക്ക് രണ്ട് സീറ്റുകള്‍ മാത്രമേ ലഭി ച്ചുള്ളൂവെങ്കിലും എന്‍പിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചു. അഴിമതിയാരോപണങ്ങളു ടെ പേരില്‍ സാങ്മയുടെ പാര്‍ട്ടിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ബിജെപി ഇത്തവണ 60 സീറ്റുകളി ല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.