പഠിക്കാന്‍ മിടുക്കരും വീട്ടില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത തൊഴിലാളികളുടെ മക്കളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തിയാണ് ടിവിയും മൊബൈ ല്‍ ഫോണുകളും നല്‍കിയത്
കൊച്ചി : കോവിഡ് പ്രതിസന്ധിയിലും തൊഴിലാളികളുടെ മക്കള്‍ക്ക് പഠിക്കാന്‍ ടിവിയും മൊബൈ ല്‍ ഫോണും വിതരണം ചെയ്തു ഹോട്ടികോര്‍പ്പ് എംപ്ലോയീസ് യൂണിയന്‍. എഐറ്റിയുസി ജില്ലാ ക മ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ടിവിയും മൊബൈല്‍ ഫോണും നല്‍കിയത്. പഠിക്കാന്‍ മിടുക്കരും വീട്ടില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത തൊഴിലാളികളുടെ മക്കളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തിയാണ് ടിവിയും മൊബൈല്‍ ഫോണുകളും നല്‍കിയത്. കാക്ക നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടികോര്‍പ്പിലെ ജീവനക്കാരില്‍ നിന്നും ഫണ്ട് കണ്ടെത്തി യാണ് ടിവിയും മൊബൈല്‍ ഫോണും വാങ്ങാന്‍ തുക സ്വരൂപിച്ചത്.
ഹോട്ടികോര്‍പ്പ് ഓഫിസില്‍ ചേര്‍ന്ന യോഗം എഐറ്റിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം എം ടി നിക്‌സന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജോയിന്റ് സെക്രട്ടറി ടി എസ് ഷിബു ചടങ്ങില്‍ അദ്ധ്യ ക്ഷത വഹിച്ചു. സിനിമാതാരം ജൂബില്‍ രാജന്‍ പി ദേവ് മുഖ്യാഥിതി ആയിരുന്നു. ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അഭിരാമിയെ യും സര്‍വ്വീസില്‍ നിന്നും വിരമിച്ച സൂപ്പര്‍ വൈസര്‍ കെ പി ഷാജിയെയും ചടങ്ങില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ കെ സന്തോഷ് ബാബു ആദരിച്ചു.
അജിത് അരവിന്ദ്, റോയ് ആന്റണി, കെടി രാജേന്ദ്രന്‍, കെ കെ നെല്‍സന്‍, വിഎ അനില്‍കുമാര്‍, ഹോട്ടി കോര്‍പ്പ് മാനേജര്‍ പ്രീയദര്‍ശിനി തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോക്യപ്ഷന്‍ :
ഹോട്ടി കോര്‍പ്പ് എംപ്ലോയീസ് യൂണിയന്‍ (എഐറ്റിയു സി) എറണാകുളം ജില്ല കമ്മിറ്റി ജീവനക്കാ രുടെ മക്കള്‍ക്ക് വിദ്യഭ്യാസ ആവശ്യത്തിനായി ടി വി – മൊബൈല്‍ വിതരണോത്ഘാടനം എഐറ്റി യുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എം ടി നിക്‌സന്‍, സിനിമാ താരം ജൂബില്‍ രാജന്‍ പി ദേവ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു