ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യുഐഡിഎഐ അധികൃതര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റി ദ്ധരിപ്പി ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകര ണം. ആധാര്‍ വിവരങ്ങള്‍ കൈമാറുമ്പോള്‍ സാധാരണ മുന്‍കരുതല്‍ മതിയെന്നും സ്വ കാര്യത സംരക്ഷിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്ത മാക്കി.
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യുഐഡിഎഐ അധികൃതര്‍ പുറ ത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെ ന്നാണ് ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
ആധാര്‍ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ദുരുപയോഗത്തിന് കാരണമാകുന്നത് കണക്കി ലെടുത്തായിരുന്നു നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറു മ്പോള്‍ സാധാരണ മുന്‍കരുതല്‍ മതിയെന്നും സ്വകാര്യത സംരക്ഷിക്കാന്‍ ആവശ്യമായ സൗകര്യങ്ങളു ണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്ര ഐടിമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ആധാറിന്റെ പകര്‍പ്പ് ആര്‍ക്കും കൈമാറ രുതെന്ന് നിര്‍ദേശിച്ചത്. അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പറിന്റെ അവസാന നാലക്കം മാത്രം വെളി പ്പെടുത്തുന്ന ‘മാസ്‌ക്ഡ്’ പകര്‍പ്പ് മാത്രം കൈമാറാനും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയു ന്നു.
ആധാര്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇട പെടല്‍ എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് നിര്‍ദേശം പിന്‍വ ലിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.










