തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപ കടത്തില്‍ യുവാവ് മരിച്ചു.വലിയാട് സ്വദേശി വിപിന്‍ ദാസാണ് മരിച്ചത്. ബൈക്കില്‍ നിന്ന് വീണ വിപിന്റെ ശരീരത്തിലൂടെ കാര്‍ കയറി ഇറങ്ങുകയായിരുന്നു
മലപ്പുറം: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തി ല്‍ യുവാവ് മരിച്ചു.വലിയാട് സ്വദേശി വിപിന്‍ ദാസാണ് മരിച്ചത്. ബൈക്കില്‍ നിന്ന് വീണ വിപിന്റെ ശരീര ത്തിലൂടെ കാര്‍ കയറി ഇറങ്ങുകയായിരുന്നു. മലപ്പുറം എടപ്പാളിലാണ് അപകടം ഉണ്ടായത്. അപകടത്തി ന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവ്. അപകട സ്ഥലത്ത് എത്തിയപ്പോള്‍ പെട്ട ന്ന് ഒരു നായ വാഹനത്തിന് മുന്നിലേക്ക് ചാടുകയാണ് ഉണ്ടായത്. നായയെ രക്ഷിക്കുന്നതിന് വേണ്ടി ബൈ ക്ക് വെട്ടിക്കുമ്പോഴാണ് വിപിന്‍ ബൈക്കിന്റെ നിയന്ത്രണം വിട്ട് വീഴുന്നത്. പിന്നാലെ അമിത വേഗതയില്‍ എത്തിയ കാര്‍ യുവാവി ന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
ഈ കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. ആരാണ് ഈ കാര്‍ ഓടിച്ചിരുന്നത് എന്ന് വ്യക്തമായിട്ടില്ല. നാ ട്ടുകാര്‍ ചേര്‍ന്ന് വിപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീ വന്‍ രക്ഷിക്കാനായില്ല. വിപിന് അപകടം പറ്റിയ സ്ഥലത്തിന് അടുത്തായി നായയും പരിക്കേറ്റ് കിടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ മേഖല യില്‍ തെരുവുനായ ശ ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.