തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തി ല്‍ യുവാവ് മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷ ന്‍. പാലം പണിയുടെ കരാറുകാര്‍ ക്കെതിരെ കേസെടുത്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം
കൊച്ചി: തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പാലം പണി യുടെ കരാറു കാര്‍ക്കെതിരെ കേസെടുത്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ ക ലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവിച്ചത് വലിയ വീഴ്ചയാണെന്നും ചീഫ് എഞ്ചി നീയറോട് അടിയന്തര റി പ്പോര്‍ട്ട് തേടിയെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കും,
ശക്തമായ നടപടി സ്വീകരിക്കും : മന്ത്രി
ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കരാറുകാര്‍ക്കെതിരെ കേസെടുത്തത്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഈ വകുപ്പ് ചുമത്തണമോ എന്നത് കലക്ടര്‍ പരിശോധിച്ച ശേഷം തീ രുമാനിക്കും. ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കും.ശക്തമായ നടപടി സ്വീകരിക്കും. തെറ്റ് ചെ യ്തവരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാലം വിഭാഗം എറണാകുളം ജില്ലാ എക്സി. എ ഞ്ചിനീയര്‍, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി.എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവ രെയാണ് അന്വേഷണ വിധേയമായി സ സ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഇന്നലെ പുലര്‍ച്ചെയാണ് തൃപ്പൂണിത്തുറയില്‍ മാര്‍ക്കറ്റ് റോഡില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന പാല ത്തില്‍ ബൈക്ക് യാത്രികന്‍ വിഷ്ണു അപകടത്തില്‍ മരിച്ചത്. കുഴിയില്‍ വീണായിരുന്നു മരണപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലര്‍ച്ചെ ബൈക്കില്‍ വന്ന വി ഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തി യില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡില്‍ അ പകട സൂചനാ ബോര്‍ഡുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമു ണ്ടാക്കിയത്.










