തൃത്താല കറുകപുത്തൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ താമസിപ്പിച്ച ഹോട്ടലില്‍ നടന്ന ലഹരി പാര്‍ട്ടിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പട്ടാമ്പിയിലെ ഹോട്ടലിലെ ലഹരി പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്
പാലക്കാട്: തൃത്താല കറുകപുത്തൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ താമസിപ്പിച്ച ഹോട്ട ലിലെ ലഹരി പാര്‍ട്ടിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ താമസിപ്പിച്ച പട്ടാമ്പിയില ഹോട്ടലില്‍ നടന്ന ലഹരി പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് പൊലിസ് കണ്ടെത്തിയിരിക്കുന്നത്. ലഹരി സം ഘങ്ങളുമായി ഹോട്ടല്‍ ഉടമയുടെ ബന്ധവും പൊലീസ് പരിശോധിക്കുകയാണ്.
ലഹരിമരുന്ന് നല്‍കിയായിരുന്നു പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി അവസാനം ഉപയോഗിച്ചത് പട്ടാമ്പിയില്‍ ലഹരി പാര്‍ട്ടി നട ന്ന ഹോട്ടല്‍ ഉടമയുടെ പേരിലുള്ള സിം കാര്‍ഡ് ആ ണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയും ഹോട്ടലുടമയും തമ്മിലുള്ള ബന്ധവും പൊലീസ് പരിശോധിക്കും. പെണ്‍കുട്ടി അവസാനമുപയോഗിച്ചത് ഹോട്ടലിന്റെ ഉടമയുടെ പേരിലുള്ള സിം കാര്‍ഡ് ആണെന്നും വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബം ഫോണ്‍ പിടികൂടിയതിന് പി ന്നാലെ ഹോട്ടലുടമ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡെടുക്കുകയായിരുന്നു. സിം കാര്‍ഡ് പെണ്‍കുട്ടിയുടെ കൈവശം എത്തിയത് അടക്കം ഹോട്ടല്‍ ഉടമയ്ക്ക് പെണ്‍കുട്ടിയുമായുള്ള ബന്ധമെന്താണെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെണ്‍കുട്ടിയെ 2019 മുതല്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച തായി അമ്മയാണ് പരാതി നല്‍കിയത്. ഇതു മായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പി ന്നില്‍ വന്‍ ലഹരി സംഘമുണ്ടെന്ന വിവരം പുറത്തുവരുന്നത്. പതിനാറ് വയസ് മുതല്‍ മയക്കുമരു ന്നു നല്‍കിയും നഗ്നചിത്രങ്ങള്‍ കാണിച്ചും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ന്‍, എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കു മരുന്നുകളക്കം നല്‍കിയായിരുന്നു പീഡനം. പിതാവിന്റെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സു ഹൃത്തുക്കളായ നൗഫലും അഭിലാഷുമാണ് കേസിലെ പ്രധാന പ്രതികള്‍.
കഴിഞ്ഞമാസം നാലിനാണ് പ്രതി അഭിലാഷ് പെണ്‍കുട്ടിയെ പട്ടാമ്പിയിലെ ഹോട്ടലിലെത്തിച്ചത്. നാ ലാംദിവസമാണ് തൃത്താല പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നത്. ഇതി നിടയില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ ഒന്‍പത് പേര്‍ പങ്കെടുത്തെന്നാണ് പെണ്‍കുട്ടി പൊലീസിന് ന ല്‍കിയ മൊഴി. ഡിജെ മുസ്തഫ, മുനീര്‍, ശ്രീജിത്ത്, പ്രണോയ്, സുഹൈര്‍, അമീന്‍, അക്ബര്‍ സുല്‍ ത്താന്‍ എന്നിവര്‍ ലഹരിപാര്‍ട്ടിക്കായി മുറിയില്‍ വന്നുപോയിരുന്നതായാണ് പെണ്‍കുട്ടിയുടെ പരാ തി. ഇതിലൊരാള്‍ പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനെന്നാണ് സൂചന.