സ്ത്രീ സംവരണ സീറ്റായ ചെയര്‍പേഴ്സണ്‍ സ്ഥാ നം രണ്ടര വര്‍ഷത്തിന് ശേഷം എ ഗ്രൂ പ്പിന് നല്‍കാമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത സ്ഥാനമേറ്റടുത്തത്. എന്നാല്‍ കാലാവധി പൂര്‍ത്തിയായിട്ടും സ്ഥാനം ഒഴിയാന്‍ അജിത തയ്യാറായിരുന്നില്ല. ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടതോടെയാണ് അജിത രാജിവച്ചത്
കൊച്ചി : മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജി ത തങ്കപ്പന്‍ രാജിവച്ചു. ഉച്ചയോടെയാണ് രാജി സമര്‍പ്പിച്ചത്. ചെയര്‍പേഴ്സണ്‍ സ്ഥാനത്തെ ചൊല്ലി എ ഐ ഗ്രൂപ്പുപോരിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവിലാണ് രാജി. സ്ത്രീ സംവരണ സീറ്റായ ചെയര്‍പേഴ്സണ്‍ സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം എഗ്രൂപ്പിന് നല്‍കാമെന്ന ധാരണയിലാണ് ഐ ഗ്രൂ പ്പുകാരിയായ അജിത സ്ഥാനമേറ്റടുത്തത്.
എന്നാല്‍ കാലാവധി പൂര്‍ത്തിയായിട്ടും സ്ഥാനം ഒഴിയാന്‍ അജിത തയ്യാറായിരുന്നില്ല. ഒടുവില്‍ കോണ്‍ ഗ്രസ് നേതൃത്വം ഇടപെട്ടതോടെയാണ് അജിത രാജിവച്ചത്. എ ഗ്രൂപ്പിലെ രാധാമണി പിള്ളയെ ചെയര്‍പേ ഴ്‌സണ്‍ സ്ഥാനത്ത് കൊണ്ട് വരണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം യുഡിഎഫ് ഭരണത്തെ പിന്തു ണച്ച നാല് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ അംഗീകരിച്ചില്ല. കോണ്‍ഗ്രസ് ജില്ലാ നേതൃത്വവുമായി സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
രണ്ടര വര്‍ഷത്തിന് ശേഷം രാധാമണി പിള്ളയെ ചെയര്‍പേഴ്ണ്‍ ആക്കാനുള്ള ധാരണ ഞങ്ങളെ അറിയി ച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫിനൊപ്പം നിന്ന് നാലുസ്വതന്ത്രര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരു മാനിച്ചതോടെ ഭരണം അനിശ്ചിതത്തിലായി. ഉപാധികളില്ലാതെ യുഡിഎഫിനെ പിന്തുണച്ച സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ പിന്തുണ പിന്‍വലിച്ച് എല്‍ ഡിഎഫ് പിന്തുണയോടെ ശനിയാഴ്ച അവിശ്വാസപ്രമേയ ത്തിന് നോട്ടീസും നല്‍കിയിരുന്നു. സ്വതന്ത്ര കൗണ്‍സിലര്‍ ഓമന സാബുവിനെ ചെയര്‍പേഴ്‌സണ്‍ ആ ക്കാന്‍ എല്‍ഡിഎഫ് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രര്‍ അടക്കം 25 പേരുടെ പിന്തുണയോടെയാണ് യുഡിഎഫ് അധി കാരത്തിലെത്തിയത്. നിലവില്‍ എല്‍ഡിഎഫിന് 18 കൗണ്‍സില മാരാണുള്ളത്. നാലു സ്വതന്ത്രര്‍മാര്‍ കൂടി ചേരുന്നതോടെ അംഗബലം 22 ആകും. സ്വതന്ത്രന്‍ പി സി മനൂപ്, നേരത്തേതന്നെ എല്‍ഡി എഫി നൊപ്പമാണ്. അതേസമയം സ്വതന്ത്രരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ യുഡിഎഫ് തുടരുന്നുണ്ട്. സ്വതന്ത്രരില്‍ ഒരാളെയെങ്കിലും കുടെ നിര്‍ത്തിയില്ലെങ്കില്‍ രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ തന്നെ യുഡി എഫിന് ഭരണം നഷ്ടമാകും. യുഡിഎഫിന് ഭരണം നഷ്ടപ്പെടില്ലെന്നും സ്വതന്ത്രര്‍ ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.